ട്രെയിൻ മാർഗം കൂടുതൽ ആളുകൾ കേരളത്തിലേക്ക്; റെയിൽവേ സ്റ്റേഷനുകളിൽ ചുമതല ഇനി ഐജിമാർക്ക്

single-img
6 June 2020

മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കൂടുതൽ ആളുകൾ കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐ ജിമാർക്ക് നൽകിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.

വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളുടെ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് ഐ ജി ഇ ജെ ജയരാജിനും ദക്ഷിണകേരളത്തിലെ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളുടെ ചുമതല ട്രാഫിക് ഐ ജി ജി ലക്ഷ്മണുമാണ് നൽകിയത്.

അതേപോലെ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷേയ്ക്ക് ദർവേഷ് സാഹിബിന് മേൽനോട്ട ചുമതലയും നൽകി. ഇനിമുതൽ ഓരോ റെയിൽവെ സ്റ്റേഷന്റെയും ചുമതല എഎസ്പിമാർക്കോ അല്ലെങ്കിൽ ഡിവൈഎസ്പിമാർ ക്കോ നൽകി കഴിഞ്ഞു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ട്രെയിനുകൾ വരികയും പോവുകയും ചെയ്യുന്ന സമയത്ത് അതത് ജില്ലാ പൊലീസ് മേധാവിമാർ റെയിൽവെ സ്റ്റേഷനുകൾ സകൃത്യമായി സന്ദർശിക്കണം. ഓരോ റെയില്വെ സ്റ്റേഷനുകളുടെ പരിധിയിലുളള ലോക്കൽ പൊലീസ് സ്റ്റേഷനുകളും റെയിൽവേ പോലീസ് സ്റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങൾ നൽകും.