വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം ത​ള്ളി കോടിയേരി ബാലകൃഷ്ണൻ

single-img
6 June 2020

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം ത​ള്ളി സി​പി​ഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​ല്ലാ​വ​രും നി​യ​മ​ത്തി​ന് വി​ധേ​യ​രാ​ണെ​ന്നും പോ​ലീ​സി​നും കോ​ട​തി​ക്കും സ​മാ​ന്ത​ര​മ​ല്ല പാ​ര്‍​ട്ടി സം​വി​ധാ​ന​മെ​ന്നും കോ​ടി​യേ​രി ചൂ​ണ്ടി​ക്കാ​ട്ടി.

സി​പി​എം പാ​ര്‍​ട്ടി പോ​ലീ​സും കോ​ട​തി​യു​മാ​ണെ​ന്ന പരാമർശമാണ് ജോ​സ​ഫൈ​ന്‍ൻ കഴിഞ്ഞ ദിവസം നടത്തിയത്. പാർട്ടി പരിശോധിക്കുന്നത് പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ​രാ​തി​യാ​ണ്. നി​യ​മ സം​വി​ധാ​നം അം​ഗീ​ക​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം എ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.