തെരഞ്ഞെടുപ്പിന് മുൻപേ പോർക്കളം ഒരുങ്ങി; കോൺഗ്രസ് ഗുജറാത്തില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

single-img
6 June 2020

കൊറോണ ഭീതി ഒഴിഞ്ഞട്ടില്ല എങ്കിലും ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് പാർട്ടി തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി .

സംസ്ഥാനത്തെ 65 എംഎല്‍എമാരേയും മൂന്ന് റിസോര്‍ട്ടിലേക്കാണ് ബിജെപിയെ ഭയന്ന് കോൺഗ്രസ് മാറ്റിയിരിക്കുന്നത്. മുൻപ് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചിരുന്നു.

ഇതിൽ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കുറെ പേർ ബിജെപിയുടെ ഒപ്പം ചേര്‍ന്നിട്ടുണ്ട്. ബാക്കിയുള്ളവർ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചര്‍ച്ച നടത്തുകയാണ്. ഇവർ രാജിവെക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിനും ബിജെപിക്കും രണ്ടുപേരേ വീതം ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു എങ്കിൽ ഇപ്പോള്‍ പുതിയ അംഗബലമനുസരിച്ച് കോണ്‍ഗ്രസിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ സാധിക്കു.

സംസ്ഥാനത്തെ 182 അംഗ സഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 65 ആയി. ബിജെപിക്കാവട്ടെ 103 അംഗങ്ങളാണുള്ളത്. ഈ മാസം 19നാണ് ഗുജറാത്തില്‍ നാല് രാജ്യസഭാസീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.