വോഡാഫോണ്‍ ഐഡിയക്ക് പുതു ജീവൻ ; നാളുകൾക്ക് ശേഷം ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ചു
ഒരുമാസത്തിനിടെ ഓഹരിവില ഇരട്ടിയിലേറെ വര്‍ധിച്ചതിനെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍ ഐഡിയ സ്ഥാനംപിടിച്ചു.കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96-ാംസ്ഥാനത്താണ് വോഡാഫോണ്‍ ഐഡിയയുടെ സ്ഥാനം. 22 ശതമാനം നേട്ടത്തോടെ 10.50 രൂപ നിലവാരത്തിലെത്തി വെള്ളിയാഴ്ച കമ്പനിയുടെ ഓഹരിവില.
ഒരു മാസം കൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തില്‍ 14,625 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. 2019 നവംബര്‍ 11-ലെ കണക്കുപ്രകാരം 243-ാമത്തെ റാങ്കായിരുന്നു കമ്പനിയ്ക്കുണ്ടായിരുന്നത്. വിപണിമൂല്യമാകട്ടെ 8,477 കോടിയും.
യുണൈറ്റഡ് ബ്രൂവറീസ്, വേള്‍പൂള്‍ ഇന്ത്യ, ഹണിവെല്‍ ഓട്ടോമേഷന്‍, പവര്‍ഗ്രിഡ് കോര്‍പ്, പിഫൈസര്‍, അദാനി ട്രാന്സ്മിഷന്, എസിസി, പിഐ ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫയര്‍ വര്‍ക്സ് തുടങ്ങിയ കമ്പനികളെയാണ് ഒരു മാസത്തിനിടെ ഐഡിയ മറികടന്നത്.