ഓൺലെെൻ ക്ലാസെടുക്കുന്ന അധ്യാപകർ താരങ്ങളായി: വിക്ടേഴ്സിൽ ക്ലാസെടുക്കുവാൻ തിരക്ക്

single-img
5 June 2020

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച ക്ലാസുകൾക്ക് മികച്ച സ്വീകാര്യത. ക്ലാസുകൾക്ക് സ്വീകാര്യത വർദ്ധിച്ചതോടെ കൂടുതല്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. മികച്ച രീതിയില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തില്‍ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്. 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ടി.ടി.ഐ ഡയറ്റ് അധ്യാപകര്‍, സമഗ്ര ശിക്ഷയ്ക്ക് കീഴിലുളള അധ്യാപകര്‍ എന്നിവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് മിനിട്ട് വരുന്ന ഒരു വീഡിയോ പാഠം റെക്കോര്‍ഡ് ചെയ്ത് 8547869946 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേയ്‌ക്കോ,  [email protected] ലേക്കോ അയയ്ക്കാം.

ക്ലാസ്സെടുക്കുന്ന അധ്യാപകരുടേയും സ്‌കൂളിന്റെയും പേര്, ക്ലാസ്സ്, വിഷയം എന്നിവയും രേഖപ്പെടുത്തണമെന്ന് അറിയിപ്പില്‍ പറയുന്നു.