ആന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്

single-img
5 June 2020

പാലക്കാട് മണ്ണാര്‍ക്കാട്ട് പന്നിപ്പടക്കം കടിച്ച ആന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത് മൂന്നു പേരെ കേന്ദ്രീകരിച്ച്. കേരള പൊലീസും വനംവകുപ്പും സംയുക്തമായാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഫോറസ്റ്റ് ഓഫീസറും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം സംഭവത്തില്‍ കേരളത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ കാമ്പയിനാണ് ദേശീയ തലത്തില്‍ നടക്കുകയാണ്. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് ആന ചരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ഈ വസ്തുവിരുദ്ധ കാമ്പയിനിലൂടെ ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരില്‍ കേരളത്തിന് ലഭിക്കുന്ന ഖ്യാതിയെ ഇല്ലാതാക്കാമെന്നും വിദ്വേഷം പരത്താമെന്നും ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വ്യാമോഹമാണശന്നും മുഖ്യമന്ത്രി പറഞ്ഞു.