ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിൽ ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

single-img
5 June 2020

കണ്ണൂർ: മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസിലെ പ്രതികളായ ആർ.എസ്​.എസ്​- ബി​.ജെ.പി ​പ്രവർത്തകരെ വെറുതെവിട്ടു. 38 ആസ്​.എസ്​.എസ്​ -ബി.ജെ.പി പ്രവർത്തകരെയാണ്​ തലശേരി അഡീഷനൽ ജില്ല സെഷൻസ്​ കോടതി വെറുതെവിട്ടത്​. കേസ്​ ശാസ്​ത്രീയമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെ​​ട്ടെന്ന്​ കോടതി ഉത്തരവിൽ പറയുന്നു.

2000 ഡിസംബർ രണ്ടിന്​ വൈകിട്ടാണ്​ കേസിന്​ ആസ്​പദമായ സംഭവം. അന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ പാനൂരിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. സി.പി.എം പ്രവർത്തകൻ കനകരാജിൻെറ രക്ഷസാക്ഷി ദിനാചരണ പരിപാടിയിൽ പ​െങ്കടുക്കാനായി പോയ ഇ.പി. ജയരാജൻെറ വാഹനത്തിന്​ നേരെ ബോ​ംബെറിയുകയായിരുന്നു.