“വീട്ടിൽ പ്രസവിച്ച യുവതിക്ക് പൊക്കിൾക്കൊടി മുറി ക്കുന്നത് ഉൾപ്പെടെ വേണ്ട എല്ലാ പ്രാഥമിക ചികിത്സയും നൽകി” അവധിക്ക് നാട്ടിൽ എത്തിയ ആർമി നഴ്സും, ആംബുലൻസ് ഡ്രൈവറും;

single-img
5 June 2020

കടയ്ക്കൽ: കൈത്തോട് സ്വദേശിയായ ബദരിയ (26) കഴിഞ്ഞ ദിവസം ചിങ്ങലിയുള്ള കുടുംബ വീട്ടിൽ പെട്ടെന്നുണ്ടായ പ്രസവ വേദനയെ തുടർന്ന് ഒരു ആൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വീട്ടിൽ പ്രസവിച്ച യുവതിയുടെ കുട്ടിയുടെ പൊക്കിൾക്കൊടി ബന്ധം വേർവെടുത്തി ആശുപത്രിയിൽ എത്തിക്കാൻ സഹായം ആവശ്യപ്പെട്ട്‌ എത്തിയ യുവതിയുടെ വീട്ടുകാരെ ആശുപത്രി അധികൃതർ അവഗണിക്കുകയായിരുന്നു. ഒടുവിൽ കുഞ്ഞിനും അമ്മയ്ക്കും തുണയായി എത്തിയത് അവധിക്ക് നാട്ടിൽ എത്തിയ ആർമി നഴ്സ്.

രാത്രിയിൽ പെട്ടെന്നുണ്ടായ പ്രസവ വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധ്പെട്ടപ്പോൾ ഡോക്ടർ ക്യോറന്റൈനിൽ ആണെന്ന് ആയിരുന്നു മറുപടി. ആംബുലൻസ് എത്തും മുന്നേ യുവതി കുട്ടിക്ക് ജന്മം നൽകി. വിവരം അറിഞ്ഞു എത്തിയ ആംബുലൻസ് ഡ്രൈവർ ആകാശ് ഉടൻ തന്നെ ബന്ധുവായ അവധിക്ക് നാട്ടിൽ എത്തിയ ആർമി നഴ്സ് കീരിപൂരം ചാരുവിള വീട്ടിൽ രേഷ്മയെ അറിയിക്കുകയും രേഷ്മ സഹായവുമായി എത്തുകയും ആയിരുന്നു. തുടർന്ന് പൊക്കിൾക്കൊടി മുറിച്ചു പ്രാഥമിക വേണ്ട എല്ലാ ട്രീറ്റ്‌മെന്റും നൽകി.

രേഷ്മ യുവതിയുടെ ചികിത്സക്കായി കത്രിക, ക്ലിപ്, നൂൽ എന്നിവ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു എങ്കിലും ആശുപത്രി അധികൃതർ നൽകിയില്ല. ഒടുവിൽ ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചാണ് യുവതിക്ക് രേഷ്മ പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ. ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ആശുപത്രി ഉപകരണങ്ങൾ പുറത്തേക്ക് കൊടുത്ത് അയക്കുന്നത് അനുവാദം ഇല്ല അതുകൊണ്ട് ആണ് നൽകാത്തത് എന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച ശേഷം എസ്‌.എ. ടി യിലേക്ക് വിടുകയും ചെയ്തു. രേഷ്മയുടെ കർമ്മ നിരദമായ ഇടപെടൽ മൂലം അമ്മയും കുട്ടിയെയും രക്ഷിക്കാൻ കഴിഞ്ഞു. അവധി കഴിഞ്ഞു ഡൽഹിക്കുള്ള യാത്രക്കുള്ള തയ്യാറിൽ ആയിരുന്നു രേഷ്മ.