ജോര്‍ജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും: രാജസ്ഥാൻ പൊലീസിൻ്റെ ക്രൂരത

single-img
5 June 2020

കറുത്ത വർഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ അമേരിക്കയില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃകയില്‍ ഇന്ത്യയിലും പൊലീസ് മുറ. രാജസ്ഥാനിലെ പൊലീസാണ് ഈ ക്രുരത കാട്ടിയത്. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്തിലാണ് യുവാവിനെ ജോധ്പൂര്‍ പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്.

മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിയെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി ചലാന്‍ നല്‍കി.

ഇതുചോദ്യം ചെയ്ത് യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് അവർ ക്രുരമായി പെരുമാറിയത്. മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.