96 പവനിൽ 38 പവൻ കുഴിച്ചിട്ട നിലയിൽ, 16 പവൻ ബാങ്കിൽ: ഉത്രയുടെ ബാക്കി സ്വർണ്ണം കാണാനില്ല

single-img
4 June 2020

കൊല്ലത്ത് ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന കേസില്‍ ബാങ്കിൽ ലോക്കർ തുറന്ന് പരിശോധന നടത്തി പൊലീസ്.  96 പവന്‍ സ്വര്‍ണാഭരണമാണ് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത്. 38 പവന്‍ സ്വര്‍ണം സൂരജിന്റെ വീട്ടുപരിസരത്തെ റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഉത്രയുടെ  മറ്റൊരു 16 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടൂര്‍ നഗരത്തിലെ ബാങ്ക് ശാഖയില്‍നിന്നും െ്രെകംബ്രാഞ്ച് സംഘം കണ്ടെടുത്തിട്ടുണ്ട്. 

അവേശഷിക്കുന്ന സ്വര്‍ണാഭരണങ്ങളെ കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായാണ് സൂരജിന്റെ മറ്റൊരു ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉത്രയുടെയും സൂരജിന്റെയും പേരിലുള്ള ലോക്കറില്‍നിന്നുമാണ് 10 പവന്‍ കണ്ടെത്തിയത്. ഇതേ ബാങ്കില്‍ പണയം വച്ച 6 പവനും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം പണയപ്പെടുത്തി ഒരുലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. ഇന്നലെ രാവിലെ 11.30ന് െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന വൈകിട്ട് 4ന് ആണ് പൂര്‍ത്തിയായത്.

ലോക്കറില്‍നിന്നു കാണാതായ സ്വര്‍ണത്തില്‍ ഒരു ഭാഗം വിറ്റതായും കുറേ സ്വര്‍ണം പണയം വച്ചതായും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി സൂരജിനെ കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതല്‍ ബാങ്കിനു മുന്‍പില്‍ ജനക്കൂട്ടമായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിനൊപ്പം കൊണ്ടുവന്ന സൂരജിനെ ബാങ്കിലേക്ക് എത്തിക്കാതെയാണ് ലോക്കര്‍ തുറന്ന് പരിശോധന നടത്തിയത്. 

സൂരജിന്റെ വീട്ടുകാര്‍ സാമ്പത്തിക ഇടപാടുകളൊന്നും ഉത്രയെ അറിയിപ്പിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സൂരജിന്റെ അച്ഛനാണ് മിക്ക ഇടപാടുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. പാമ്പ് കടി സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കേസില്‍ നിര്‍ണായകമാകുന്ന ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.