അമേരിക്കയിൽ പ്രതിഷേധങ്ങൾക്ക് പിന്തുണയറിച്ച് ട്രംപിൻ്റെ മകളും

single-img
4 June 2020

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. ഇതിനിടെ അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ച് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപ് രംഗത്തെത്തി. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് ടിഫാനി സമുഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. 

ഹെലന്‍ കെല്ലറുടെ വാക്കുകളായ  Alone we can achieve so little; together we can achieve so much എന്ന വാക്കുകള്‍ക്കൊപ്പം ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ #blackoutTuesday #justiceforgeorgefloyd എന്നിവ കൂടി കുറിച്ചുകൊണ്ടാണ് ടിഫാനി തന്റെ പിന്തുണ അറിയിച്ചത്. കറുത്ത സ്‌ക്രീന്‍ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയ ടിഫാനിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. പ്രതിഷേധങ്ങളോട് മനുഷ്യത്വരഹിതമായി രീതിയില്‍ പെരുമാറുന്ന ട്രംപിന് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

ട്രംപിന്റെ മുന്‍ ഭാര്യയും ടിഫാനിയുടെ അമ്മയുമായ മാര്‍ല മേപ്പിള്‍സും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.