വെട്ടുകല്ലുകൊണ്ട് നിർമിച്ച അറുപത് വർഷം പഴക്കമുള്ള കിണർ ഭൂമിയിലേക്ക് പൂർണ്ണമായി താഴ്ന്നു

single-img
3 June 2020

ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന് സമീപം മുതുകുളം സാഹിത്യ സേവിനി ഗ്രന്ഥശാലാ പരിസരത്തെ പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. അറുപത് വർഷങ്ങൾ മുൻപ് സ്ഥാപിച്ച കിണറാണ് കഴിഞ്ഞ ദിവസം രാവിലെ തനിയെ പതിനൊന്നരയോടെ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നത്.

വെട്ടുകല്ലുകളാൽ നിർമിച്ചിരുന്ന ഈ കിണർ ഭൂമിയിലേക്ക് പൂർണ്ണമായും താഴ്ന്നുപോയി. നല്ല ശുദ്ധജല സ്രോതസ്സായ ഈ കിണറിലെ വെളളമാണ് പരിസരത്തെ കടക്കാരും മറ്റും ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിച്ചു വന്നിരുന്നത്. കിണർ താഴ്ന്ന സമയം അടുത്താരും ഇല്ലാതിരുന്നതിനാൽ അപകടം ഉണ്ടായില്ല.