കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി

single-img
3 June 2020

കേരളത്തിൽ ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, കോഴിക്കോട് 7, ആലപ്പുഴ 7, പാലക്കാട് 5, എറണാകുളം 5, കൊല്ലം 5, തൃശൂർ 4, കാസർകോട് 3, കണ്ണൂർ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത് എന്ന്
കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.

ഇതോടെകേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം ആകെ 1494 ആയി. ഇന്ന്24 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 5 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേർ ആശുപത്രികളിൽ. ക്വാറന്റീനിൽ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.