കോവിഡ് രോഗിയുടെ സംസ്​കാര ചടങ്ങുകൾക്കിടെ ആൾക്കൂട്ട ആക്രമണം​; പാതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം ശ്​മശാനംവിട്ടു

single-img
3 June 2020
അലഹബാദിൽ സുരക്ഷാ വസ്​ത്രമണിഞ്ഞ ആരോഗ്യപ്രവർത്തകൻ കോവിഡ്​ ബാധിത​െൻറ മൃതദേഹം ദഹിപ്പിക്കുന്നു (ഫയൽ ചിത്രം -എ.എഫ്​.പി).

ഡൽഹി: ജമ്മുവിൽ കോവിഡ്​ ബാധിച്ച്​ മരിച്ച വയോധികൻെറ സംസ്​കാര ചടങ്ങിനിടെ ആൾക്കൂട്ട ആക്രമണം. മൃതദേഹം പാതി ദഹിപ്പിച്ചപ്പോഴായിരുന്നു പ്രദേശവാസികൾ കല്ലേറും ആക്രമണവുമായി രംഗത്തെത്തിയത്​.എതിർപ്പ്​​ രൂക്ഷമായതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലൻസിൽ കയറ്റി കുടുംബം ശ്​മശാനം വിട്ടു. പിന്നീട്​ര മറ്റൊരിടത്തെത്തി സംസ്​കാര ചടങ്ങുകൾ നടത്തി. ജമ്മു പ്രദേശത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച നാലാമത്തെ വ്യക്തിയുടെ മൃതദേഹം സംസ്​കരിക്കുന്നതിനിടെയായിരുന്നു ആ​ക്രമണം. ദോദ ജില്ലയിൽ 72 കാരനാണ്​ കഴിഞ്ഞദിവസം മരിച്ചത്​.

വയോധികൻെറ സ്വന്തം ജില്ലയിൽതന്നെ സംസ്കാരം നടത്താൻ പ്രാദേശിക അധികൃതരും ആരോഗ്യ വിദഗ്​ധരും തീരുമാനിക്കുകയായിരുന്നു​. ഇതനുസരിച്ച്​ പ്രദേശത്ത്​ കോവിഡ്​ മാനദണ്ഡങ്ങൾ പ്രകാരം ഒരുക്കങ്ങൾ ക്രമീകരിച്ചു. എന്നാൽ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ പ്രദേശത്തേക്ക്​ സംഘടിച്ചെത്തുകയായിരുന്നു. തുടർന്ന്​ സംസ്​കാരം പൂർത്തിയാക്കാൻ അനുവദിക്കാതെ ഇവർക്കുനേരെ കല്ലെറിയുകയായിരുന്നു.

ഒടുവിൽ നഗരത്തിലെ മറ്റൊരു ശ്​മശാനത്തിലെത്തിയാണ്​ വയോധികൻെറ സംസ്​കാരം നടത്തിയത്​. ഇവിടെ കനത്ത സുരക്ഷ ഒരുക്കിയായിരുന്നു സംസ്​കാരം. മുതിർന്ന സിവിൽ ഓഫിസർമാർ, അഡീഷനൽ ഡെപ്യൂട്ടി കമീഷനർ, സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്​കാര ചടങ്ങുകൾ. വയോധികൻെറ ഭാര്യയും രണ്ടു മക്കളും ആരോഗ്യ പ്രവർത്തകരും മാത്രമായിരുന്നു സംസ്​കാര ചടങ്ങുകളിൽ പ​ങ്കെടുത്തത്​. അധികാരികളിൽനിന്ന്​ അനുമതി വാങ്ങിയാണ്​ സ്വന്തം ജില്ലയിൽ തന്നെ സംസ്​കാര ചടങ്ങുകൾ നടത്താൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതെന്ന്​ വയോധികൻെറ മകൻ പ്രതികരിച്ചു​. യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടില്ലെന്നായിരുന്നു വിശ്വാസം. സംഭവ സ്​ഥലത്ത്​ സുരക്ഷ ഉദ്യോഗസ്​ഥരുണ്ടായിരുന്നെങ്കിലും അവർ സഹായിക്കാൻ തയാറായിരുന്നില്ല.

അതേസമയം ആംബുലൻസ്​ ഡ്രൈവറും ആശുപത്രി അധികൃതരും തങ്ങളെ സഹായിക്കാൻ തയാറായി. കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ സംസ്​കാര ചടങ്ങുകൾക്ക്​ പ്രത്യേക മാനദണ്ഡങ്ങൾ സർക്കാരുകൾ തയാറാക്കണമെന്നും ഭരണാധികാരികൾ അതിന്​ നേതൃത്വം നൽകണമെന്നും മകൻ പറഞ്ഞു. കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതഹേഹം സംസ്​കരിക്കുന്ന പ്രദേശത്ത്​ വൈറസ്​ വ്യാപനമുണ്ടാകുമെന്ന പേടിമൂലമാണ്​ ആൾക്കൂട്ടം തടഞ്ഞതെന്ന്​ ​െപാലീസ്​ ഉദ്യോഗസ്​ഥരിൽ ഒരാൾ പറഞ്ഞു.