കോഴിക്കോട്ട് കൊറോണ നിരീക്ഷണത്തിലായിരുന്ന 28കാരി മരിച്ചു: ശ്രവം പരിശോധനയ്ക്ക് അയച്ചു

single-img
3 June 2020

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. 26കാരിയായ ഷബ്നാസ് ആണ് മരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് ഷബ്നാസ്. അർബുദ രോഗിയായിരുന്ന ഷബ്നാസ് മെയ് 20 നാണ് ദുബായിൽ നിന്നെത്തിയത്. 

യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്നലെ കൊറോണ വൈറസ് ബാധയെത്തുടർന്ന് വൈദികൻ മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മരണം പതിനൊന്നായി. ​ഗുരുതര ശ്വാസകോശ രോ​ഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൈദികൻ റവ. ഫാ കെജി വർ​ഗീസാണ് (77) ഇന്നലെ മരിച്ചത്. 

അതേസമയം വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. കോവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കലും വെല്ലുവിളിയാണ്. 

സംസ്ഥാനത്ത് ഇന്നലെ 86 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.