ചൈന എല്ലായ്പ്പോഴും വംശീയ വിദ്വേഷത്തെ എതിര്‍ക്കുന്നു; അമേരിക്കക്കെതിരെ പ്രതികരണവുമായി ചൈന

single-img
3 June 2020

കഴിഞ്ഞ വാരം ആഫ്രിക്കന്‍ യുഎസിൽ നടന്ന അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം നടക്കവെ വിഷയത്തിൽ പ്രതികരണവുമായി ചൈനീസ് വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തി. രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിവേചനത്തിനെതിരെയും ന്യൂന പക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുമായി അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയ പ്രതിനിധി സോ ലിജാന്‍ പറഞ്ഞു.

‘ചൈന എല്ലായ്പ്പോഴും വംശീയ വിദ്വേഷത്തെ എതിര്‍ക്കുന്നു,’ എന്ന് അദ്ദേഹം അറിയിച്ചു. മുൻപേതന്നെ വംശീയ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടു മാറാത്ത രോഗമാണെന്നാണ് ഇദ്ദേഹം പ്രതികരിച്ചിരുന്നത്. കൊലപാതക വിഷയത്തിൽ ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയെ വിമര്‍ശിച്ചിരുന്നു.