സമ്പത്ത് വര്‍ദ്ധിക്കാന്‍ മകളെ ക്രൂരമായി കൊലചെയ്തു; മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച പിതാവ് അറസ്റ്റില്‍

single-img
2 June 2020

സമ്പത്തുവർദ്ധിക്കണമെങ്കിൽ മകളെ കൊലപ്പെടുത്തിയാല്‍ മതിയെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റിൽ. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ദുർമന്ത്രവാദിയുടെ ദുർമന്ത്രവാദിയുടെ നിർദേശ പ്രകാരം14 വയസ്സുകാരിയായ മകളെ അച്ഛൻ ക്രൂരമായി കൊലപ്പെടുത്തിയത്.

വീട്ടിൽ ധനം വർദ്ധിക്കണമെങ്കിൽ മകളെ കൊലപ്പെടുത്തണമെന്നായിരുന്നു മന്ത്രവാദി നൽകിയ നിർദ്ദേശം. സംഭവത്തിൽ അച്ഛനെയും ഒരു ബന്ധുവിനെയും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു.