മാസ്കുമില്ല സാമൂഹിക അകലവുമില്ല; ആരോഗ്യമന്ത്രിക്ക് സ്വീകരണം നൽകി കർണാടകയിലെ ബിജെപി പ്രവർത്തകർ

single-img
2 June 2020

കർണാടകയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ബിജെപി പ്രവർത്തകർക്ക് ബാധകമല്ല. സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് കർണാടകയിലെ ബിജെപി പ്രവർത്തകർ സംസ്ഥാന ആരോ​ഗ്യമന്ത്രി ബി ശ്രീരാമലുവിന് നൽകിയ സ്വീകരണത്തിലും ഘോഷയാത്രയിലും നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.

ഇതിൽ ജനങ്ങൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ചിത്രദുർ​ഗയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാനത്താകെ 3408 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.