കോവിഡ് 19 : ഖത്തറില്‍ ഇന്ന് രണ്ട് പേർ മരിച്ചു; ആകെ മരണസംഖ്യ നാൽപ്പത്

single-img
1 June 2020

ഖത്തറില്‍ ഇന്ന് കോവിഡ് രോഗബാധയാൽ രണ്ട് പേര്‍ കൂടി മരിച്ചു. യഥാക്രമം 50,58 പ്രായക്കാരാണ് മരിച്ചത്. ഇന്നത്തതോടെ രാജ്യത്തെ ആകെ മരണ സംഖ്യ നാല്‍പ്പതായി ഉയര്‍ന്നു.പുതിയതായി ഇന്ന് 1523 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്.

ഇതോടുകൂടി ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 58,433 ആയി ഉയര്‍ന്നു. ഇവരില്‍ 22 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ ആകെ 240 പേരാണ് വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുന്നത്. അതേസമയം 3147 പേര്‍രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവര്‍ 33437 ആയി.