രാജ്യത്തെ ചെറുകിട ഇടത്തരം മേഖലകൾക്ക് 20,000കോടി; പാക്കേജിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

single-img
1 June 2020

പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ചെറുകിട ഇടത്തരം മേഖലകൾക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ കാര്യം വ്യക്തമാക്കിയത്.

പ്രകാശ് ജാവദേക്കറിന്‍റെ പുറമെ കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, നരേന്ദ്ര തോമർ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു ഇന്ന് രാവിലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നത്. ഇരുപതിനായിരം കോടി രൂപ വരുന്നതാണ് ചെറുകിട ഇടത്തരം മേഖലകൾക്കുള്ള പാക്കേജ്.

ഈ പാക്കേജ് രാജ്യത്തെ രണ്ടുലക്ഷം സംരഭകർക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനസംഖ്യയില്‍ കൂടുതലുള്ള ആളുകള്‍ ഇടപഴകുന്ന സൂക്ഷ്മ ചെറുകിട മേഖല സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായും ജാവദേക്കർ അറിയിച്ചു. നിലവില്‍ 50 കോടി നിക്ഷേപവും 250 കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ എംഎസ്എംഇയുടെ പരിധിയിലായി മാറി.

നിലവിലെ പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപവരെ വായ്‍പ ലഭിക്കും. ഇവര്‍ക്ക് പ്രവര്‍ത്തന മൂലധനമായാണ് പണം ലഭിക്കുക. ഓരോ മാസത്തിലും മാസത്തവണകളായി ഈ തുക തിരിച്ചടയ്ക്കാം. അതേപോലെതന്നെ 14 ഖാരിഫ് വിളകള്‍ക്ക് താങ്ങുവില ഉയര്‍ത്തിയതായി കേന്ദ്ര മന്ത്രി നരേന്ദ്ര തോമർ അറിയിച്ചു.

ഇത് പ്രകാരം കര്‍ഷകര്‍ക്ക് 7% പലിശനിരക്കില്‍ ലോണ്‍ നല്‍കും. ശരിയായ സമയം തിരിച്ചടയ്ക്കുന്നവര്‍ക്ക് 3% ഇളവ് നല്‍കും. പുറമേ 9 ശതമാനമാണ് യഥാര്‍ഥ പലിശനിരക്ക് ഈ നിരക്കില്‍ സര്‍ക്കാര്‍ 2% ഇളവ് നല്‍കിയാണ് ലോണ്‍ ഇപ്പോള്‍ അനുവദിക്കുന്നത്.