കൊവിഡ് 19യാൽ മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പുകൾ ജൂണ്‍ 19 ന് നടക്കും

single-img
1 June 2020

കൊവിഡ് 19 വ്യാപനത്താൽ രാജ്യത്ത് മാറ്റിവെക്കപ്പെട്ട 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും. മാര്‍ച്ച് മാസം24 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അതേമാസം 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

രാജ്യത്തെ വിവിധ മണ്ഡലങ്ങളിൽ ഒഴിവ് വന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. അവയിൽ 37 സീറ്റുകളില്‍ ഇതുവരെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിവന്ന 18 സീറ്റുകളിലേക്കാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.