അണുനശീകരണം നടത്താനെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു; എടിഎമ്മില്‍ നിന്നും മോഷ്ടാവ് കവര്‍ന്നത് 8.2 ലക്ഷം രൂപ

single-img
1 June 2020

താൻ ഒരു കോവിഡ് ആരോഗ്യപ്രവര്‍ത്തകനാണെന്നും അണുനശീകരണം നടത്തുവാനാണ് എത്തിയതെന്നും തെറ്റിദ്ധരിപ്പിച്ച് എടിഎമ്മില്‍ നിന്ന് 8.2 ലക്ഷം രൂപ മോഷ്ടാവ് കവര്‍ന്നു. തമിഴ്‌നാട്ടിൽ ചെന്നൈയിലെ എംഎംഡിഎ ഈസ്റ്റ് മെയിന്‍ റോഡിലായിരുന്നു ഓട്ടോയില്‍ എത്തിയ വ്യക്തി എടിഎം അണുവിമുക്തമാക്കാ നാണെന്ന് സെക്യൂരിറ്റിക്കാരനോട് പറഞ്ഞ റൂമില്‍ കയറിയത്.

ഇയാളുടെ സ്വാഭാവിക പ്രവൃത്തിയിൽ സംശയം തോന്നാതിരുന്ന സെക്യൂരിറ്റിക്കാരന്‍ അണുനശീകരണം കഴിയുന്നത് വരെ എടിമ്മിനുള്ളില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു. ഈ സമയം പണമെടുക്കാന്‍ ഒരാള്‍ എത്തിയെങ്കിലും ശുചീകരണം കാരണം പുറത്തുതന്നെ നിന്നു. ഉള്ളിൽ കയറിയ മോഷ്ടാവ് പിന്‍ നമ്പര്‍ മറ്റും അടിക്കുന്നത് പണമെടുക്കാന്‍ വന്ന വ്യക്തിയുടെ ശ്രദ്ധയിൽ പെട്ടെങ്കിലും ഇയാൾ ഒരു ബാങ്ക് ജീവനക്കാരനായിരിക്കുമെന്ന ധാരണയില്‍ കാത്തിരിക്കുകയായിരുന്നു.

പത്ത് മിനിട്ടുകൾക്ക് ശേഷം ബാഗുമായി പുറത്തിറങ്ങിയ മോഷ്ടാവ് അവിടെ നിന്നും ഓട്ടോയില്‍ കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണമാണ് നടന്നതെന്ന് മനസിലായത്. സംഭവത്തിൽ മധുരവയല്‍ പോലീസ് കേസെടുത്തു.

മെഷീൻ ചെസ്റ്റ് കൃത്യമായി പാസ് വേര്‍ഡ് ഉപയോഗിച്ച് തുറന്നതിനാല്‍ കളളന്‍ പുറത്തുനിന്നും വന്നതല്ല എന്നാണ് പോലീസ് കരുതുന്നത്. മോഷണവുമായി ബന്ധപ്പെട്ട് എടിഎമ്മില്‍ പണം നിറക്കുന്ന ആറ് പേരെ ഇതേവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.