സർക്കാർ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കണം: രമേശ് ചെന്നിത്തല

single-img
31 May 2020

ആവശ്യമായ നിയന്ത്രണങ്ങൾ നൽകി കേരളത്തിൽ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരാധനാലയങ്ങൾ തുറന്നുകൊടുക്കുക എന്ന വിശ്വാസ സമൂഹത്തിന്റെ വലിയൊരു ആവശ്യം സംസ്ഥാന സർക്കാർ പാലിക്കണം.

അതുപോലെ തന്നെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരാനുള്ളവർക്ക് പാസ് നൽകുന്നത് സർക്കാർ വേഗത്തിലാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പാസ് നൽകി മാത്രം ജനങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതിൽ തെറ്റില്ല എങ്കിലും ഈ കാര്യംസർക്കാർ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.