ജി7 ​ഉ​ച്ച​കോ​ടി മാ​റ്റിവ​ച്ചു​വെ​ന്നറിയിച്ച് ട്രംപ്

single-img
31 May 2020

ജി7 ​ഉ​ച്ച​കോ​ടി മാ​റ്റിവ​ച്ചു​വെ​ന്നു വ്യക്തമാക്കി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പി​ന്നീ​ട് ന​ട​ത്തു​ന്ന ഉ​ച്ച​കോ​ടി​യി​ല്‍ റ​ഷ്യ ഉ​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളെ ക്ഷ​ണി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഉ​ച്ച​കോ​ടി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ജി7 ​എ​ന്ന നി​ല​യി​ല്‍ ഇ​ത് ലോ​ക​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ ശ​രി​യാ​യി പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​വെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. നി​ല​വി​ലെ ജി7 ​വ​ള​രെ കാ​ല​ഹ​ര​ണ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​മാ​ണ്-  എ​യ​ര്‍​ഫോ​ഴ്‌​സ് വ​ണ്ണി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ ട്രം​പ് വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​റി​ല്‍ യു​എ​ന്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​നു മു​ന്‍​പോ ശേ​ഷ​മോ ഉ​ച്ച​കോ​ടി ന​ട​ന്നേ​ക്കാ​മെ​ന്നും ട്രം​പ് സൂ​ചി​പ്പി​ച്ചു. ഇ​ന്ത്യ, ഓ​സ്‌​ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​ക വി​പു​ലീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.