പ്രവചനങ്ങളിലൂടെ രാജ്യത്തെ അത്ഭുതപ്പെടുത്തിയ ജ്യോത്സ്യൻ കോവിഡ് ബാധിച്ചു മരിച്ചു

single-img
30 May 2020

പ്രവചനങ്ങളിലൂടെ രാജ്യത്തെ അത്ഭുതപ്പെടുത്തിയ ഗുജറാത്തിലെ പ്രമുഖ ജ്യോത്സ്യന്‍ ബെജന്‍ ദാരുവാല കൊവിഡ് ബാധിച്ച് മരിച്ചു. ദാരുവാല അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ആയിരക്കണക്കിന് അനുയായികളുള്ള ദാരുവാല നിരവധി പത്രങ്ങളില്‍ ഗണേശ സ്പീക്ക്‌സ് എന്ന പേരില്‍ ജ്യോതിഷ കോളങ്ങളും എഴുതിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദാരുവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയിയുടെയും മൊറാര്‍ജി ദേശായിയുടെയും പ്രധാനമന്ത്രി മോഡിയുടെയും നേതൃത്വത്തില്‍ കേന്ദ്രഭരണം നിലവില്‍ വരുമെന്ന് പ്രചവചിച്ച ജ്യോത്സനാണ് ബെജന്‍ ദാരുവാല. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണവും പ്രവചിച്ചിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ വിമാനാപകടവും ഭോപ്പാല്‍ ദുരന്തവും ദാരുവാല പ്രവചിച്ച് ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.