ഹാരിസ് ജയരാജ്.. ആ ഗാനങ്ങളെ ഇന്നും ആസ്വാദകർ ഓമനിക്കുന്നതിന്റെ കാരണങ്ങളിലേക്ക്

single-img
30 May 2020

സുനില്‍ മാന്നനൂര്‍

ഈ മനുഷ്യനെ സ്നേഹിച്ചത് പോലെ..ഇയാളുടെ പാട്ടുകളെ സ്നേഹിച്ച പോലെ വേറൊരാളെയും ഇത്രമേൽ അകമഴിഞ്ഞു സ്നേഹിച്ചിട്ടില്ല..വേർതിരിക്കാനാകാത്ത വിധം ഹാരിസ് ജയരാജ് എന്ന പേര് ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നത് എപ്പോഴാണെന്ന് ഓർക്കുന്നത് പോലുമില്ല.ഇന്റർനെറ്റ് എന്ന സങ്കേതം പരിചിതമായി വരുന്ന കാലത്ത് സൺ മ്യൂസിക്കിലും എസ്.എസ്.മ്യൂസിക്കിലും റിപ്പീറ്റടിച്ചു വരുന്ന വാരണം ആയിരത്തിലേയും അയനുൾപ്പടെയുള്ള സിനിമകളിലേയും പാട്ടുകൾ ആവർത്തിച്ചു കേട്ടാണ് ആദ്യമായി ഈ മനുഷ്യനോടുള്ള ഇഷ്ടം ഊട്ടിയുറപ്പിക്കുന്നത്.

സിനിമാസംഗീതരംഗത്തെത്തി 20 ആണ്ടുകൾ പൂർത്തിയാവുന്ന വേളയിലും ആ ഇഷ്ടത്തിൽ ഒരു തരിപോലും കുറവ് വന്നിട്ടില്ല.അഭൗമമായ മാസ്മരിക സംഗീതത്തില്‍ അലിഞ്ഞില്ലാതാകും പോലൊരു അനുഭവമാണ് ഹാരിസ് ജയരാജിന്റെ എല്ലാ പാട്ടുകളും ആസ്വാദകർ എന്ന നിലയിൽ ഏവർക്കും സമ്മാനിച്ചിള്ളത്.കേള്‍ക്കുന്ന നൊടിയില്‍ ഒരുപക്ഷേ അത്രയേറെ പ്രിയങ്കരമാകുന്നതായിരിക്കില്ല അദ്ദേഹത്തിന്റെ പല ഈണങ്ങളും.എങ്കിലും ആവർത്തിച്ച് കേള്‍ക്കുന്തോറും നമ്മളെ,ആ സംഗീതത്തിന്റെ അടിമയാക്കി മാറ്റാൻ സാധിക്കുന്ന വല്ലാത്തൊരു വശ്യതയും മാന്ത്രികതയും തുടക്കം മുതൽക്കുള്ള ഹാരിസിന്റെ പാട്ടുകൾക്കുണ്ട്.

കരിയറിന്റെ തുടക്കത്തിൽ സംഗീതലോകത്തെ പാരമ്പര്യവാദികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ആ വിരലുകളില്‍ നിന്ന് ജന്മംകൊണ്ട സംഗീതവും അതിനൊപ്പം വന്ന പുരസ്കാരങ്ങളും അത്തരം ആരോപണങ്ങൾക്കെല്ലാം നിശബ്ദമായി ഉത്തരം നല്‍കി.കല്ലേറുകൾ അയാളുടെ മേൽ വന്ന് പതിക്കുന്ന വേളയിലും ഞാനടക്കമുള്ള അയാളുടെ ആയിരക്കണക്കിന് ആസ്വാദകർ കാത്തിരുന്നത്,അയാളുടെപുതിയ സൃഷ്ടികൾക്ക് വേണ്ടിയായിരുന്നു.

റഹ്മാനും യുവൻ ശങ്കർ രാജക്കുമൊപ്പം അല്ലെങ്കിൽ അവർക്കും മീതെ 2000ത്തിന് ശേഷം തമിഴിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ ഒരുക്കിയത് ഹാരിസ് ആയിരുന്നു.അന്നും ഇന്നും നമ്മൾ പാടി നടക്കുന്ന പല പാട്ടുകളും ഹാരിസിന്റേത് തന്നെ.റഹ്മാൻ ഇടക്കാലത്ത് ഹിന്ദിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ 2001 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു ഹാരിസ് ജയരാജ്.ഇദ്ദേഹത്തിന്റെ മെലഡികൾ ആസ്വദിക്കാത്തവരായി അക്കാലത്ത്(ഇക്കാലത്തും)തെന്നിന്ത്യയിൽ ആരും തന്നെയുമുണ്ടാകില്ല.സൂര്യ എന്ന നടൻ താരമായി വളർന്നതിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും ഈ മനുഷ്യനോടാണ്.കാരണം സൂര്യ വളർന്നത് ഹാരിസിന്റെ സംഗീതത്തിന്റെ കൂടി സഹായത്താലാണ്

ചെയ്ത പാട്ടുകളുടെ മൊത്തം നിലവാരമെടുത്ത് തുലാഭാരം നടത്തിയാലും ഹാരിസിന്റെ പേര്,ഒരുപക്ഷേ റഹ്മാന്റെയോ ഇളയരാജയുടെയോ പേരിനൊപ്പം കൂട്ടിക്കെട്ടാൻ സാധിക്കില്ലായിരിക്കും.എന്നാൽ മിന്നലേ എന്ന അദ്ദേഹത്തിന്റെ ആദ്യ സിനിമയിലൂടെ തന്നെ,ഹാരിസ് ശരിക്കും ഒരു ഇതിഹാസപട്ടം ആർജ്ജിച്ചെടുത്തു എന്നാണ് വ്യക്തിപരമായി ഞാൻ നിരീക്ഷിക്കുന്നത്.എല്ലാം കൊണ്ടും ഒരു എ.ആർ.റഹ്മാൻ ആൽബത്തിനുള്ള ലോകനിലവാരം മിന്നലേ എന്ന ഹാരിസിന്റെ ആൽബത്തിനുണ്ട്.

മിന്നലേ പോലെ തന്നെ ലോകോത്തരമാണ് വാരണം ആയിരം പോലുള്ള അക്കാലത്തെ ഹാരിസിന്റെ ഒട്ടുമിക്ക ആൽബങ്ങളും.തന്റെ Peak Timeൽ ഹാരിസ് ചിട്ടപ്പെടുത്തിയ ഓരോ സിനിമകളിലേയും ഗാനങ്ങൾ അതിമനോഹരവും ആവർത്തിച്ചു കേട്ടാൽ ഒരിക്കലും മടുപ്പുളവാക്കാത്തതുമാണ്.റഹ്മാൻ പുലർത്തി വന്നിരുന്ന നിലവാരം അദ്ദേഹം അക്കാലത്ത് ചിട്ടപ്പെടുത്തിയ മിക്കസിനിമകളിൽ കാഴ്ചവെച്ചിട്ടുണ്ട് എന്ന പലപ്പോഴും തോന്നിയിട്ടുണ്ട്.കഴിവ് എന്ന ആത്യന്തികഘടകം മുൻനിർത്തി തന്നെയാണ് റഹ്മാൻ ഇല്ലാത്ത അവസരങ്ങളിൽ ഹാരിസിനെ ആശ്രയിക്കാൻ ശങ്കർ ഉൾപ്പെടെയുള്ള വലിയ സംവിധായകർ അന്ന് തയ്യാറായതും!!

എന്നാൽ ഇത്തരത്തിൽ തുടർച്ചയായൊരു റിഥം/ഫോം തന്റെ ഈണങ്ങളിൽ പുലർത്തി വരാൻ കഴിയാത്തതാണ് ഇന്ന് അദ്ദേഹത്തെ പുറകോട്ടടിച്ചിരിക്കുന്നത് എന്നതൊരു സത്യം തന്നെയാണ്.കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന്റെ സംഗീതത്തിന് പഴയ നിലവാരമില്ല എന്നത് വാസ്തവമാണ്.പക്ഷേ പ്രതിഭ എന്നത് ജന്മസിദ്ധമാണെന്നിരിക്കേ അത്രയേറെ ആകാംക്ഷയോടെയാണ് ഹാരിസിന്റെ ഒരു വമ്പൻ തിരിച്ചുവരവിനായി കാതോർത്തിരിക്കുന്നത്♥️♥️

1975 ജനുവരി 8ന് ഒരു തമിഴ്നാട്ടിലെ ഒരു സാധാരണക്രിസ്ത്യൻ കുടുംബത്തിലാണ് ഹാരിസിന്റെ ജനനം.ഗിറ്റാറിസ്റ്റായ ഹാരിസിന്റെ അച്ഛന്‍ എസ്.എം.ജയകുമാർ പ്രഗത്ഭസംഗീതസംവിധായകൻ ശ്യാമിന്റെ അസിസ്റ്റന്റ് ആയി മലയാളത്തിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.തന്റെ മകനെ ഒരു പാട്ടുകാരനാക്കാനാണ് ഹാരിസിന്റെ പിതാവ് ആഗ്രഹിച്ചത്.പക്ഷേ,ഹാരിസ് അച്ഛന്റെ ആഗ്രഹത്തിന് കുറച്ചുകൂടി ശ്രുതി ചേര്‍ത്ത് സംഗീതസംവിധായകനായി മാറുകയാണ് ഉണ്ടായത്.അച്ഛനെ അതിരറ്റ് സ്‌നേഹിച്ച ആ മകനാകട്ടെ തൊട്ടതൊന്നും പിന്നീട് മോശമാക്കിയതുമില്ല.തന്റെ 6ആം വയസിൽ തന്നെ ഹാരിസ് ജയരാജ് ശാസ്ത്രീയമായി കർണാടകസംഗീതം അഭ്യസിക്കാൻ തുടങ്ങിയിരുന്നു.

1987ൽ തന്റെ 12ആം വയസിൽ ഗിറ്റാറിസ്റ്റായി ഹാരിസ് തന്റെ സംഗീതജീവിതത്തിന് തുടക്കം കുറിച്ചു.പിന്നീട് വിവിധ ഭാഷകളിലെ സംഗീതസംവിധായകരുടെ കീഴിൽ ഏതാണ്ട് 600ഓളം സിനിമകളിൽ അദ്ദേഹം സഹകരിച്ചു.എ.ആർ.റഹ്മാൻ,വിദ്യാസാഗർ,ഔസേപ്പച്ചൻ,രാജ് കോട്ടി,എം.എസ്.വിശ്വനാഥൻ,കാർത്തിക് രാജ,മണി ശർമ,സാധു കോകില തുടങ്ങി 25ഓളം പ്രഗത്ഭ സംഗീത സംവിധായകർക്കൊപ്പം വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ സഹകരിക്കാനുള്ള അവസരം ഹാരിസിന് ലഭിച്ചു

എ.ആർ.റഹ്മാൻ,വിദ്യാസാഗർ,ദേവ എന്നീ അതികായകന്മാരെല്ലം തമിഴകത്ത് വെന്നിക്കൊടി പാറിക്കുന്ന സമയത്താണ് ഹാരിസ് ജയരാജ് സംഗീതസംവിധാനരംഗത്തേക്ക് വരുന്നത്.2001ൽ ഗൗതം മേനോന്റെ മിന്നലെയിലൂടെയാണ് ഹാരിസ് ആദ്യമായി സ്വതന്ത്രസംഗീത സംവിധായകനാകുന്നത്.തന്റെ ആദ്യ സിനിമയിലെ പാട്ടുകൾ കൊണ്ട്,തന്നെ തമിഴകത്തിന്റെ ഹൃദയം ഹാരിസ് കീഴടക്കി.

അരങ്ങേറ്റസിനിമക്ക് തന്നെ മികച്ച സംഗീതസംവിധായകനുള്ള ഫിലിം ഫെയർ പുരസ്‌ക്കാരം.9 വർഷം തുടർച്ചയായി ഫിലിം ഫെയർ പുരസ്‌കാരം കൈ വച്ചിരുന്ന എ.ആർ.റഹ്മാന്റെ റെക്കോർഡാണ് ഹാരിസ് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ കടപുഴക്കിയത്.പിന്നീടങ്ങോട്ട് തമിഴകം മനം മയങ്ങിക്കേട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍.ഭൂരിഭാഗം സിനിമകളും സാമ്പത്തികമായും ലാഭം കൈവരിച്ചു 12B, സമുറായ്, സാമി, കാക്കകാക്ക, കോവിൽ,#ഉള്ളംകേക്കുമേ, അന്ന്യൻ, ഗജിനി, വേട്ടയാട്വിളയാട്ഉ ന്നാലെഉന്നാലെ, ഭീമ, ദാംദൂം, വാരണംആയിരം, അയൻ, ആദവൻ, എങ്കേയുംകാതൽ, കോ, ഏഴാംഅറിവ്, നൻപൻ മാട്രാൻ, തുപ്പാക്കി, യെന്നൈ_അറിന്താൽ, ഗെത്ത്, ഇരുമുഖൻ,വനമകൻ, കാപ്പാൻ തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ.തമിഴിന് പുറമെ തെലുങ്കിൽ മൂന്നും ഹിന്ദിയിൽ രണ്ട് ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു.

ഹാരിസിന്റെ ഗാനങ്ങളിൽ ഒട്ടുമിക്കതും ഭാവാത്മകവും ഇമ്പവുമുള്ള ഈണങ്ങളാണ്.താളപ്രധാനവും ശബ്ദവൈവിധ്യത്തിന്റെ സന്നിവേശവും സ്വരച്ചേര്‍ച്ചയുമുള്ള ഗാനങ്ങൾ കൊണ്ടുമാണ് ഹാരിസ് തമിഴകത്ത് അത്ഭുതം സൃഷ്ടിച്ചത്.പാശ്ചാത്യസംഗീതത്തിലെ വാദ്യവൈവിധ്യത്തിന്റെ ശബ്ദഘോഷങ്ങളും സ്വരച്ചേര്‍ച്ചയും ദിവ്യാനുപാതം എന്നതുപോലെ അദ്ദേഹത്തിന്റെ ഈണങ്ങളില്‍ അലിഞ്ഞുചേരുന്നു

ആദ്യ സിനിമ മുതൽ ഗൗതം മേനോൻ-താമരൈ-ഹാരിസ് ജയരാജ് കൂട്ടുകെട്ട് തമിഴകത്തെ ഹിറ്റ് സമവാക്യങ്ങളിൽ ഒന്നാണ്.അഭിപ്രായഭിന്നതയെ തുടർന്ന് ഇടക്കാലത്ത് ഹാരിസും ഗൗതം മേനോനും തമ്മിൽ പിണങ്ങിയെങ്കിലും ‘എന്നെ അറിന്താൽ’ എന്ന ചിത്രത്തിന് വേണ്ടി അവർ വീണ്ടും ഒന്നിച്ചു.ഗൗതം മേനോന് പുറമേ അന്തരിച്ച സംവിധായകൻ ജീവ,കെ.വി.ആനന്ദ്,എ.ആർ.മുരുഗദാസ് എന്നിവരും ഹാരിസിന്റെ പാട്ടുകളെ തങ്ങളുടെ സിനിമയിലെ അവിഭാജ്യഘടകമായി കണക്കാക്കുന്നവരാണ്

കഴിവുള്ള ഗായകരെ അകമഴിഞ്ഞ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി കൂടിയാണ് ഹാരിസ് ജയരാജ്.ഹരിചരൺ,ആലാപ് രാജു,ശ്രീറാം പാർത്ഥസാരഥി,ടിപ്പു,ബോംബ ജയശ്രീ,ഹരീഷ് രാഘവേന്ദ്ര,ഹരിണി,കൃഷ്,വിജയ് പ്രകാശ്,രനിന റെഡ്ഡി,ചിന്മയി,ബെന്നി ദയാൽ,നരേഷ് അയ്യർ,സുധ രഘുനാഥൻ,കാർത്തിക്ക്,മഹതി,ഹരിഹരൻ,സുനിത സാരഥി,മധുശ്രീ,കെ.കെ,ശ്രീലേഖ പാർത്ഥസാരഥി,ദേവൻ ഏകാംബരം,മേഘ,നികിത ഗാന്ധി,ശങ്കർ മഹാദേവൻ എന്നിവരാണ് അദ്ദേഹത്തിന്റെ പാട്ടുകൾ പാടി ജനശ്രദ്ധ പിടിച്ചു പറ്റിയ ഗായകരിൽ പ്രമുഖർ

20 വർഷം നീളുന്ന തന്റെ സംഗീതയാത്രയിൽ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.18 ഫിലിംഫെയർ നോമിനേഷനുകൾ..6 വീതം ഫിലിം ഫെയർ,മിർച്ചി മ്യൂസിക് പുരസ്‌കാരങ്ങൾ…തമിഴ്നാട് സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം 3 തവണ ലഭിച്ചു..ഇതിന് പുറമെ കലൈമാമണി പുരസ്‌കാരം നൽകിയും തമിഴ്‌നാട് ഈ പ്രതിഭയെ ആദരിച്ചിട്ടുണ്ട്

മലയാളത്തിനെയും മലയാളസിനിമയെയും അതിരറ്റ് സ്നേഹിക്കുന്ന വ്യക്തി കൂടിയാണ് ഹാരിസ്.നല്ല പ്രോജക്ട് ലഭിക്കുന്ന മുറക്ക് മലയാളത്തിൽ പാട്ടുകൾ ചെയ്യാനുള്ള തന്റെ ഇംഗിതം പലപ്പോഴായും അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്.മുൻപ് സംഗീത് ശിവൻ സംവിധാനം ചെയ്യാനിരുന്ന യോദ്ധ 2 എന്ന സിനിമയിലൂടെ അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആ സിനിമ നടക്കാതെ പോയത് മലയാളിആസ്വാദകരെ സംബന്ധിച്ചിടത്തോളം നിർഭാഗ്യമായി മാറി.

കരിയറിന്റെ തുടക്കകാലത്ത് ഔസേപ്പച്ചനൊപ്പം ‘അനിയത്തിപ്രാവ്’, ‘ഹരികൃഷ്ണന്‍സ്’ പോലുള്ള ചിത്രങ്ങളുടെ കീബോര്‍ഡ് പ്ലെയറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ഇത് കൂടാതെ മലയാളി ഗായകരെ അതിരറ്റ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വം കൂടിയാണ് ഹാരിസിന്റേത്.ഫ്രാങ്കോ,സയനോര,ശ്വേത മോഹൻ,സുജിത് സുരേശൻ,ആലാപ് രാജു,നിഖിൽ മാത്യു,ബെന്നി ദയാൽ,അർജുൻ മേനോൻ, തുടങ്ങി നിരവധി മലയാളി ഗായകർക്ക് അദ്ദേഹത്തിന്റെ ഗാനങ്ങൾ വഴിത്തിരിവ് സമ്മാനിച്ചിട്ടുണ്ട്. കെ.ജെ.യേശുദാസ്, എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര,സുജാത എന്നീ സീനിയർ ഗായകരും അദ്ദേഹത്തിനായി തമിഴിൽ പാടിയിട്ടുണ്ട്.’ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ഡെമോ കേട്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം ‘അന്ന്യനി’ലെ ‘അണ്ടകാക്ക’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കാന്‍ ജാസി ഗിഫ്റ്റിനെ ക്ഷണിക്കുന്നത് തന്നെ!!!

പൊതുവേ മൃദുഭാഷിയും സൗമ്യനുമാണ് ഹാരിസ്.കുടുംബത്തിന്റെ പിന്തുണയാണ് എല്ലാ കാലത്തും ഹാരിസിന്റെ കരുത്ത്.സുമ ഹാരിസാണ് അദ്ദേഹത്തിന്റെ ഭാര്യ.രണ്ട് മക്കളാണ് അദ്ദേഹത്തിന്.മകന്‍ നിക്കോളാസ്,പിയാനിസ്റ്റ് ആണ്.മകള്‍ നിഖിത.അദ്ദേഹം ഏറ്റവുമൊടുവിൽ സംഗീത സംവിധാനം നിർവഹിച്ച കാപ്പാനിൽ അദ്ദേഹത്തിന്റെ മകൾ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.ഗൗതം മേനോന്റെ ധ്രുവനച്ചത്തിരം ഉൾപ്പെടെയുള്ള വലിയ പ്രോജക്ടുകളുമായി ഹാരിസ് ഇപ്പോഴും തിരക്കിൽ തന്നെയാണ്

ഹാരിസിന്റെ ഗാനങ്ങളെ ഇന്നും ആസ്വാദകർ ഓമനിക്കുന്നത് അവയിൽ മിക്കതും നമ്മുടെ ഹൃദയവികാരങ്ങളെ തൊട്ടുണര്‍ത്തുന്നു എന്ന കാരണം കൊണ്ടാണ്.ഭാവത്തിന്റെ ആത്മീയപ്രകാശവും ഈണത്തിന്റെ കലാസൗന്ദര്യവും ഒത്തുചേര്‍ന്ന ആലാപനസൗഖ്യമാണ് ഹാരിസിന്റെ മിക്കവാറും ഗാനങ്ങളുടേയും മുഖമുദ്ര.അക്കാരണം കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ബഹുഭൂരിപക്ഷം ഗാനങ്ങളും ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തത്.ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകന്റെ ഏറ്റവും പ്രിയപ്പെട്ട തിരിച്ചുവരവിനായി അത്രമേൽ ആകാംക്ഷയോടെ/അക്ഷമനായി കാതോർത്തിരിക്കുന്നു.

ഹാരിസിന്റെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച 151 തമിഴ് ഗാനങ്ങൾ👇👇

0️⃣1️⃣നെഞ്ചുക്കുൾ പെയ്‌തിടും മാമഴൈ(വാരണം ആയിരം)

0️⃣2️⃣ഉയിരിൻ ഉയിരേ(കാക്ക കാക്ക)

0️⃣3️⃣വസീഗരാ(മിന്നലേ)

0️⃣4️⃣പാർത്ത മുതൽ നാളൈ(വേട്ടയാട് വിളയാട്)

0️⃣5️⃣ജൂൺ പോനാൽ(ഉന്നാലെ ഉന്നാലെ)

0️⃣6️⃣എങ്കേയും കാതൽ(എങ്കേയും കാതൽ)

0️⃣7️⃣വിഴി മൂടി യോസിത്താൽ(അയൻ)

0️⃣8️⃣എന്നമോ യേതോ(കോ)

0️⃣9️⃣മുൻ അന്തിച്ചാറൽ നീ(ഏഴാം അറിവ്)

1️⃣0️⃣അൻപേ എൻ അൻപേ(ദാം ദൂം)

1️⃣1️⃣സുട്രും വിഴി ചൂടാരെ(ഗജിനി)

1️⃣2️⃣അനൽ മേലേ പനിത്തുളി(വാരണം ആയിരം)

1️⃣3️⃣കണ്ണൈ വിട്ട്(ഇരുമുഖൻ)

1️⃣4️⃣റോജാക്കടലേ(അനേഗൻ)

1️⃣5️⃣ഹേയ്..അഴഗിയ തീയേ(മിന്നലേ)

1️⃣6️⃣ആഗായ സൂരിയനൈ(സമുറായ്)

1️⃣7️⃣ഓ മനമേ(ഉള്ളം കേക്കുമേ)

1️⃣8️⃣ഹസിലി ഫിസിലി(ആദവൻ)

1️⃣9️⃣തൂത് വരുമാ(കാക്ക കാക്ക)

2️⃣0️⃣മഞ്ചൾ വെയിൽ(വേട്ടയാട് വിളയാട്)

2️⃣1️⃣ഗൂഗിൾ ഗൂഗിൾ(തുപ്പാക്കി)

2️⃣2️⃣നാനി കോനി റാണി(മാട്രാൻ)

2️⃣3️⃣മുതൽ മഴൈ യെനൈ(ഭീമാ)

2️⃣4️⃣ഓ സുകുമാരി(അന്ന്യൻ)

2️⃣5️⃣തീ ഇല്ലൈ പുകൈ ഇല്ലൈ(എങ്കേയും കാതൽ)

2️⃣6️⃣ഇത് താനാ(സാമി))

2️⃣7️⃣നെഞ്ചേ നെഞ്ചേ(അയൻ)

2️⃣8️⃣ഉനക്കെന്ന വേണം സൊല്ല്(യെന്നൈ അറിന്താൽ)

2️⃣9️⃣കനിമൊഴിയേ(ഇരണ്ടാം ഉലഗം)

3️⃣0️⃣മുൻദിനം പാർത്തേനേ(വാരണം ആയിരം)

3️⃣1️⃣വെൺപനിയേ മുൻപനിയേ(കോ)

3️⃣2️⃣ഒരു മാലൈ ഇളവെയിൽ നേരം(ഗജിനി)

3️⃣3️⃣കാതൽ യാനെ(അന്ന്യൻ)

3️⃣4️⃣ഒൻട്രാ രണ്ടാ ആസൈഗൾ(കാക്ക കാക്ക)

3️⃣5️⃣നെഞ്ചൈ പൂ പോൽ(മിന്നലേ)

3️⃣6️⃣യേനോ യേനോ(ആദവൻ)

3️⃣7️⃣ദിമു ദിമു ദിം ദിം ദിനം(എങ്കേയും കാതൽ)

3️⃣8️⃣പല പല(അയൻ)

3️⃣9️⃣മുതൽ നാൾ ഇൻട്ര്(ഉന്നാലെ ഉന്നാലെ)

4️⃣0️⃣പുയലേ പുയലേ(കോവിൽ)

4️⃣1️⃣എനതുയിരേ എനതുയിരേ(ഭീമാ)

4️⃣2️⃣എനൈ സായ്ത്താലേ(എൻഡെൻട്രും പുന്നഗൈ)

4️⃣3️⃣അടിയേ കൊല്ലുദേ(വാരണം ആയിരം)

4️⃣4️⃣എന്നൈ പന്താട പിറന്തവളെ(ഉള്ളം കേക്കുമേ)

4️⃣5️⃣അസ്ക് ലസ്ക യേമോ (നൻപൻ)

4️⃣6️⃣നെറുപ്പേ സിക്കിമുക്കി(വേട്ടയാട് വിളയാട്)

4️⃣7️⃣പൂവേ വായ് പേസും പോദ്(12 B)

4️⃣8️⃣അവൾ ഉലഗഅഴഗിയേ(ലേസാ ലേസാ)

4️⃣9️⃣യേത്തി യേത്തി (വാരണം ആയിരം)

5️⃣0️⃣യാരോ മനതിലേ(ദാം ദൂം)

5️⃣1️⃣ചെല്ലമേ ചെല്ലമേ(സത്യം)

5️⃣2️⃣മൂങ്കിൽ കാടുകളേ(സമുറായ്)

5️⃣3️⃣കുട്ടിപ്പുലിക്കൂട്ടം(തുപ്പാക്കി)

5️⃣4️⃣അഴഗേ അഴഗേ(ഒരു കൽ ഒരു കണ്ണാടി)

5️⃣5️⃣എന്തൻ കൺമുന്നേ(നൻപൻ)

5️⃣6️⃣ഉന്നാലെ ഉന്നാലെ(ഉന്നാലേ ഉന്നാലേ)

5️⃣7️⃣വെണ്മതി വെണ്മതി(മിന്നലേ)

5️⃣8️⃣അയ്യയ്യോ അയ്യയ്യോ പുടിച്ചിറ്ക്ക്(സാമി)

5️⃣9️⃣കൊക്ക് മീന തിങ്കുമാ(കോവിൽ)

6️⃣0️⃣എന്നൈ കൊഞ്ചം മാട്രി(കാക്ക കാക്ക)

6️⃣1️⃣അവ എന്ന എന്ന തേടി വന്ത(വാരണം ആയിരം)

6️⃣2️⃣ആത്താങ്കര(യാൻ)

6️⃣3️⃣ആത്താടീ ആത്താടീ(അനേഗൻ)

6️⃣4️⃣തേൻ കാട്ര് വന്തത്(ഗെത്ത്)

6️⃣5️⃣കണ്ണും കണ്ണും നോക്കിയ(അന്ന്യൻ)

6️⃣6️⃣രംഗോല ഹോലാ(ഗജിനി)

6️⃣7️⃣വാരായോ വാരായോ(ആദവൻ)

6️⃣8️⃣നെഞ്ചിൽ നെഞ്ചിൽ(എങ്കേയും കാതൽ)

6️⃣9️⃣യെല്ലേലമാ(ഏഴാം അറിവ്)

7️⃣0️⃣നല്ല നൻപൻ(നൻപൻ)

7️⃣1️⃣കാതലിക്കും ആസൈ ഇല്ലൈ(ചെല്ലമേ)

7️⃣2️⃣കാതൽക്കൊഞ്ചം(പച്ചക്കിളി മുത്തുച്ചരം(

7️⃣3️⃣ഇരുവിഴി ഉനത്(മിന്നലേ)

7️⃣4️⃣യേതോ യേതോ യേതോ ഒൻട്ര്(ലേസാ ലേസാ)

7️⃣5️⃣യെമ്മ യേൻ അഴഗ്(വനമകൻ)

7️⃣6️⃣ഡങ്കാ മാരി ഊതാരി(അനേഗൻ)

7️⃣7️⃣അഖിലാ അഖിലാ അഖിലാ(ഒരു കൽ ഒരു കണ്ണാടി)

7️⃣8️⃣ഉനക്കുൾ നാനേ(പച്ചക്കിളി മുത്തുച്ചരം)

7️⃣9️⃣X മച്ചി(ഗജിനി)

8️⃣0️⃣ഓ മുഹ്ലായ്(അരസാച്ചി)

8️⃣1️⃣അയ്യങ്കാര് വീട്ട് അഴഗേ(അന്ന്യൻ)

8️⃣2️⃣മഴൈ വരെ പോഗുദേ(യെന്നൈ അറിന്താൽ)

8️⃣3️⃣വെണ്ണിലവേ(തുപ്പാക്കി)

8️⃣4️⃣ആഴിയിലേ(ദാം ദൂം)

8️⃣5️⃣ഓ ശാന്തി ശാന്തി(വാരണം ആയിരം)

8️⃣6️⃣തൊടുവാനം(അനേഗൻ)

8️⃣7️⃣ഓ മായ(ഇരുമുഖൻ)

8️⃣8️⃣അൻപേ അൻപേ(ഇത് കതിർവേലൻ കാതൽ)

8️⃣9️⃣വൈഗാസി നിലവേ(ഉന്നാലെ ഉന്നാലെ)

9️⃣0️⃣രഗസിയ കനാവുകൾ(ഭീമാ)

9️⃣1️⃣എൻ അൻപേ(സത്യം)

9️⃣2️⃣ലോലിറ്റാ(എങ്കേയും കാതൽ)

9️⃣3️⃣ഗല ഗല(കോ)

9️⃣4️⃣ഇന്നും എന്ന തോഴാ(ഏഴാം അറിവ്)

9️⃣5️⃣ദോ ദോ ദോ ദോറാ ദോറാ(ഉള്ളം കേക്കുമേ)

9️⃣6️⃣കോളേജ്ക്ക് പോവോം(കോവിൽ)

9️⃣7️⃣മുതൽ മുതലായ്(ലേസ ലേസ)

9️⃣8️⃣ഊരെല്ലാം ഉന്നൈ(നൻപേൻ ടാ)

9️⃣9️⃣ആത്താറ് ആത്താറ്(യെന്നൈ അറിന്താൽ)

1️⃣0️⃣0️⃣ഓ ആയി യേ ആയി യേ(അയൻ)

1️⃣0️⃣1️⃣മാസി മാസി(ആദവൻ)

1️⃣0️⃣2️⃣നംഗായ്(എങ്കേയും കാതൽ)

1️⃣0️⃣3️⃣എൻ ഫ്രണ്ട പോലെ യാർ മച്ചാ(നൻപൻ)

1️⃣0️⃣4️⃣യെമ്മ യെമ്മ കാതൽ(ഏഴാം അറിവ്)

1️⃣0️⃣5️⃣രംഗ് രംഗമ്മ(ഭീമാ)

1️⃣0️⃣6️⃣ഓ മാമ മാമ(മിന്നലേ)

1️⃣0️⃣7️⃣ലൗ പണ്ണ്(12 B)

1️⃣0️⃣8️⃣സിലു സിലു(വനമകൻ)

1️⃣0️⃣9️⃣ഇരുക്കാനാ ഇടുപ്പ്(നൻപൻ)

1️⃣1️⃣0️⃣തീയേ തീയേ രാത്തീയേ(മാട്രാൻ)

1️⃣1️⃣1️⃣അന്റാർട്ടിക്ക വെൺപനിയിലേ(തുപ്പാക്കി)

1️⃣1️⃣2️⃣ഓ സൂപ്പർനോവാ(അയൻ)

1️⃣1️⃣3️⃣ഡമുക്ക് ഡമുക്ക്(ആദവൻ)

1️⃣1️⃣4️⃣കുളു കുളു വെൺപനിപോലെ(എങ്കേയും കാതൽ)

1️⃣1️⃣5️⃣രഹ്ത്തുള്ള രഹ്‌ത്തുള്ള(ഗജിനി)

1️⃣1️⃣6️⃣ഉയിരിലേ എനത് ഉയിരിലേ(വേട്ടയാട് വിളയാട്)

1️⃣1️⃣7️⃣ഒരു ഊരിൽ(കാക്ക കാക്ക)

1️⃣1️⃣8️⃣പുന്നക്കണ്ണ് സൊന്നാക്കൂട(അരുൾ)

1️⃣1️⃣9️⃣അമലി തുമലി(കോ)

1️⃣2️⃣0️⃣ഓ റിംഗാ റിംഗാ(ഏഴാം അറിവ്)

1️⃣2️⃣1️⃣ഹണി ഹണി(അയൻ)

1️⃣2️⃣2️⃣ഉൻ സിരിപ്പിനിൽ(പച്ചക്കിളി മുത്തുച്ചരം)

1️⃣2️⃣3️⃣സിരു സിരു ഉറവുകൾ(ഉന്നാലെ ഉന്നാലെ)

1️⃣2️⃣4️⃣ഹാർട്ടില് ബാറ്ററി(നൻപൻ)

1️⃣2️⃣5️⃣അലൈക്ക ലൈക്ക(തുപ്പാക്കി)

1️⃣2️⃣6️⃣വാൻ എങ്കും നീ മിന്നും(എൻഡെൻട്രും പുന്നഗൈ)

1️⃣2️⃣7️⃣ദൈവങ്ങൾ ഇങ്കെ(അനേകൻ)

1️⃣2️⃣8️⃣ഇവൻ യാരോ ഇവൻ യാരോ(മിന്നലേ)

1️⃣2️⃣9️⃣കല്യാണം താൻ ഓടി പോയി(സാമി)

1️⃣3️⃣0️⃣സിലു സിലു(കോവിൽ)

1️⃣3️⃣1️⃣ഒരു ഊരിൽ(കോവിൽ)

1️⃣3️⃣2️⃣The Rise Of Damo(ഏഴാം അറിവ്)

1️⃣3️⃣3️⃣വേണ മച്ചാ വേണാ(ഒരു കൽ ഒരു കണ്ണാടി)

1️⃣3️⃣4️⃣രെട്ടൈ കതിരേ(മാട്രാൻ)

1️⃣3️⃣5️⃣ഹേയ് അമിഗോ(കാപ്പാൻ)

1️⃣3️⃣6️⃣ഹെലെന(ഇരുമുഖൻ)

1️⃣3️⃣7️⃣യെനൈ മറുപടി(നൻപേൻ ടാ)

1️⃣3️⃣8️⃣എൻ കാതൽ തീയേ(ഇരണ്ടാം ഉലഗം)

1️⃣3️⃣9️⃣പച്ചൈ ഉടുത്ത(വനമകൻ)

1️⃣4️⃣0️⃣മുതൽ മുറൈ(സിങ്കം 3)

1️⃣4️⃣1️⃣കറു കറു(പച്ചക്കിളി മുത്തുച്ചരം)

1️⃣4️⃣2️⃣കാൽ മുളൈത്ത പൂവേ(മാട്രാൻ)

1️⃣4️⃣3️⃣ഗുൽമോഹർ മലരേ(മജ്നു)

1️⃣4️⃣4️⃣യേൻ എന്നൈ(എന്നതിനാരിന്തൽ)

1️⃣4️⃣5️⃣തില്ല് മുള്ള് പണ്ണ്ലെ(ഗെത്ത്)

1️⃣4️⃣6️⃣യോലോ(അനേകൻ)

1️⃣4️⃣7️⃣ഇദയത്തിൽ ഏതോ ഒൻട്ര്(യെന്നൈ അറിന്താൽ)

1️⃣4️⃣8️⃣മുതൽ കനവേ(മജ്നു)

1️⃣4️⃣9️⃣അനങ്കെ(ദേവ്)

1️⃣5️⃣0️⃣നീരാമ്പൽ പൂവേ(നൻപേൻ ടാ)

1️⃣5️⃣1️⃣എൻ മനതിൽ(സമുറായ്)