ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദായി മാറി: അടുത്ത അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴ

single-img
30 May 2020

അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ. തീവ്രന്യൂനമര്‍ദമായി (Deep Depression) ആയി മാറി വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യകഎ്തമാക്കുന്നത്. 

ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ മഴ തുടരുന്ന ഇടുക്കി ജില്ലയില്‍ ശനിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 11.5 സെന്റീമീറ്റര്‍ മുതല്‍ 20.4 സെന്റീമീറ്റര്‍വരെ അതിശക്തമായ മഴ ഇടുക്കിയില്‍ പെയ്യാമെന്നാണ് മുന്നറിയിപ്പ്.

 ലക്ഷദ്വീപിന് അടുത്ത് 31ഓടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തമാവും. അത് തുടക്കത്തില്‍ പടിഞ്ഞാറന്‍ തീരത്തിന് സമാന്തരമായി സഞ്ചരിക്കും. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നതിന് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.ആഫ്രിക്കന്‍ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തമായി ജൂണ്‍ മൂന്നോടെ ഒമാന്‍-യെമെന്‍ തീരത്ത് ദുര്‍ബലമാകും. ന്യൂനമര്‍ദം കാരണം മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.