ഇനി വരുന്നത് കൊറോണയേക്കാള്‍ മാരകമായ വൈറസ്; ലോക ജനസംഖ്യയിൽ പകുതിയോളം ആളുകളെ തുടച്ച് നീക്കും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

single-img
30 May 2020

ഇനി ലോകത്തിന്റെ മുന്നിൽ എത്താൻ പോകുന്നത് ലോക ജനസംഖ്യയുടെ പകുതിയോളം ജനങ്ങളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണ് എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍. മനുഷ്യർ വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ മൈക്കള്‍ ഗ്രിഗർ പറയുന്നു.

അത് തീർച്ചയായും കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും. വിവിധ കോഴിഫാമുകളിലൂടെ പടരുന്ന ഈ വൈറസ് തടയാൻ ബുദ്ധിമുട്ടാകും എന്നും ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ വിശദീകരിക്കുന്നു. മനുഷ്യർ തങ്ങളുടെ ആഹാരത്തില്‍ ഇറച്ചി ഉള്‍പ്പെടുത്തുന്നത് വഴി ഇതുപോലുള്ള മഹാമാരികളെ മനുഷ്യനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുമെന്നാണ് വെജിറ്റേറിയന്‍ ഭക്ഷണ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ അഭിപ്രായം.

ആ വൈറസ് മനുഷ്യനില്‍ നിന്ന് മുനഷ്യനിലേക്കാണ് പടരുന്നത്. എന്നാൽ ഇത് എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ പലപ്പോഴും അറിയുക പോലുമില്ല ഇപ്പോഴുള്ള സാഹചര്യത്തിലെന്നാണ് ഇദ്ദേഹം വിശദമാക്കുന്നത്.1997ല്‍ തന്നെ വലിയ രീതിയില്‍ കോഴികളെ വൈറസ് ബാധ മൂലം കൊന്നൊടുക്കിയിരുന്നു. പക്ഷെ ഇത്തരത്തിൽ കോഴികളെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം രോഗകാരിയായ വൈറസിനെ തുടച്ച് നീക്കാന്‍ സാധിച്ചിട്ടില്ല.

സസ്യങ്ങളെ കൂടുതലായി ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് മനുഷ്യർ കൂടുതലായി പിന്തുടരേണ്ടതെന്നും ഇദ്ദേഹം പറയുന്നു. യവരെ ചെറിയ സ്ഥലത്ത് വളരെയധികം കോഴികളെ ഉത്പാദിപ്പിക്കുമ്പോള്‍ ചലിക്കാന്‍ പോലും കോഴികള്‍ക്ക് ഇടം ലഭിക്കാറില്ല. ഇതുവഴി ഇവയുടെ വിസര്‍ജ്യങ്ങളില്‍ അമോണിയയുടെയും അംശം വളരെ കൂടിയ അളവില്‍ കാണാന്‍ ഇടയാകും. ഇതുപോലുള്ള ഫാമുകളുടെ പരിസരം പോലും വൈറസ് പകരാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

മനുഷ്യരുമായി ബന്ധപ്പെട്ട ആരോഗ്യ സംബന്ധിയായും ഭക്ഷണ രീതികളെക്കുറിച്ചും ധാരാളം പഠനം നടത്തിയിട്ടുള്ള അമേരിക്കന്‍ ശാസ്ത്രജ്ഞനാണ് മൈക്കള്‍ ഗ്രിഗര്‍. വിവിധ തരത്തിലുള്ള ഭക്ഷണ രീതികള്‍ സംബന്ധിച്ച് ധാരാളം പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. പ്രധാനമായും ക്ലിനിക്കല്‍ ന്യൂട്രീഷന്‍ മേഖലയിലാണ് ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം.