കോവിഡ് മരണസംഖ്യയിൽ സ്പെയിനിനെ മറികടന്ന് ബ്രസീൽ

single-img
30 May 2020

ബ്ര​സീ​ലി​ൽ കോ​വി​ഡ് 19 മ​ര​ണ​സം​ഖ്യ കു​തി​ച്ചു​യ​രു​ന്നു. ലോ​ക​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് കോ​വി​ഡ് മ​ര​ണ​നി​ര​ക്കി​ൽ ബ്ര​സീ​ൽ സ്പെ​യി​നെ മ​റി​ക​ട​ന്നു. നി​ല​വി​ൽ 27,878 പേ​രാ​ണ് ബ്ര​സീ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

24 മ​ണി​ക്കൂ​റി​നി​ടെ ബ്ര​സീ​ലി​ൽ 1,124 പേ​രാ​ണ് മ​രി​ച്ച​ത്.കോ​വി​ഡ് മ​ര​ണ​സം​ഖ്യ​യി​ല്‍ ഇ​പ്പോ​ൾ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ബ്ര​സീ​ൽ. ബ്ര​സീ​ലി​ല്‍ കോ​വി​ഡ് 19 കൈ​വി​ട്ടു പോ​കു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്തു രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​തി​ച്ചു​യ​രു​ക​യാ​ണ്. പു​തു​താ​യി 26,928 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 465,166 ആ​യി ഉ​യ​ർ​ന്നു.