ബെവ്ക്യൂ ആപ്പ്: ഇന്ന് നാലു ലക്ഷം പേർക്ക് ടോക്കൻ നൽകും

single-img
30 May 2020

കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള മദ്യവിൽപന ഉറപ്പാക്കാൻ  വികസിപ്പിച്ച ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചതോടെ നാളത്തേക്ക് അമ്പതിനായിരം പേർ ഇതിനോടകം ആപ്പ് മുഖാന്തരം ബുക്കിങ് നടത്തിയതായി റിപ്പോർട്ടുകൾ. ഇന്ന് നാല് ലക്ഷം പേർക്ക് ടോക്കൺ നൽകുമെന്ന്  ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. 

ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല. ചൊവ്വാഴ്ച മുതൽ പൂർണതോതിൽ ആപ്പ് സജ്ജമാകുമെന്നും ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി. ആപ്പിലൂടെ ടോക്കൺ ബുക്ക് ചെയ്യാൻ പോലും കഴിയാതെ വന്നതോടെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആപ്പ് പിൻവലിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ നിർദേശം.