രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

single-img
29 May 2020

രണ്ടരമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ അറസ്റ്റ് നടന്നത്. രണ്ട് ആഴ്ച മുമ്പ് യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കാണുകയുണ്ടായി. അന്ന് ഇവര്‍ ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

പക്ഷെ പിന്നീടും ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ട മാതാവ് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അവിടെ നിന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിക്കുകയും ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.