ഇടുക്കിയില്‍ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

single-img
29 May 2020

ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ നാളെ രാവിലെ പത്തിന് ഉയർത്തും. ഇരു ഡാമുകളുടെയും ഓരോ ഷട്ടർ 10 സെന്‍റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും.

നിലവിൽ യെല്ലോ അലെർട് ഉള്ളതിനാലുള്ള മുൻകരുതൽ നടപടിയായാണ് ഷട്ടറുകൾ ഉയർത്തുന്നത്. ഇതിനെ തുടർന്ന് ഇരു ഡാമിന്‍റെയും കരകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.