സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പുതിയതായി 22 ഹോട്ട്സ്പോട്ടുകൾ

single-img
29 May 2020

കേരളത്തില്‍ ഇന്ന് 62 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ഡല്‍ഹി, പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം വഴിഒന്ന് എന്നിങ്ങിനെയും ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു.

എയർ ഇന്ത്യയുടെ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായത് ജില്ല തിരിച്ച്പാ ലക്കാട്- 14, കണ്ണൂർ -ഏഴ്, തൃശ്ശൂർ- ആറ്, പത്തനംതിട്ട- ആറ്, മലപ്പുറം- അഞ്ച്, തിരുവനന്തപുരം -അഞ്ച്, കാസർകോട്- നാല്, എറണാകുളം- നാല്, ആലപ്പുഴ- മൂന്ന്, വയനാട് -രണ്ട്, കൊല്ലം- രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട്- ഒന്ന് വീതം എന്നിങ്ങനെയാണ്.

അതേസമയം പത്ത് പേർക്കാണ് ഫലം നെഗറ്റീവായത്. വയനാട് ജില്ലയില്‍ അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതവും രോഗം ഭേദമായി. പുതിയതായിഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

സംസ്ഥാനത്താകെ ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകൾ ശേഖരിച്ചതിൽ 10635 നെഗറ്റീവാണ്.
അതേപോലെ, സംസ്ഥാനത്താകെ ഇപ്പോള്‍ 101 ഹോട്ട്സ്പോട്ടുകളുണ്ട്. പുതിയതായി ഇന്ന് 22 ഹോട്ട്സ്പോട്ടുകൾ പട്ടികയില്‍ ഇടംനേടി.