മോദി ഒരു മാന്യനാണ്, അദ്ദേഹത്തെ എനിക്കിഷ്ടമാണ്: ട്രംപ്

single-img
29 May 2020

ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ അ​തി​ർ​ത്തി​യി​ൽ വ​ലി​യൊ​രു സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​ണ്ടെ​ന്നു അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രം​പ്. വൈ​റ്റ് ഹൗ​സി​ൽ​വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ഒ​രു വ​ലി​യ സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​ണ്ട്. 1.4 ബി​ല്യ​ണ്‍ ജ​ന​ങ്ങ​ളു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ. വ​ള​രെ ശ​ക്ത​രാ​യ സൈ​നി​ക​രു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ. ഇ​ന്ത്യ സ​ന്തു​ഷ്ട​ര​ല്ല. ഒ​രു​പ​ക്ഷേ ചൈ​ന​യും സ​ന്തു​ഷ്ട​രാ​കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

താ​ൻ ഇ​ന്ത്യ​യി​ൽ വ​രു​ന്ന​ത് അ​വ​ർ​ക്ക് ഇ​ഷ്ട​മാ​ണ്. ഈ ​രാ​ജ്യ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് താ​ൻ ക​രു​തു​ന്നു. ത​നി​ക്ക് മോ​ദി​യെ ഇ​ഷ്ട​മാ​ണ്. നി​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹം ഒ​രു വ​ലി​യ മാ​ന്യ​നാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

 പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ത്ര ന​ല്ല മൂ​ഡി​ല​ല്ലെ​ന്നും ട്രംപ് പറഞ്ഞു.  ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് മോ​ദി​യെ അ​റി​യി​ച്ചു. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മോ​ദി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നും ട്രം​പ് വ്യക്തമാക്കി. 

താ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ട് സം​സാ​രി​ച്ചു. ചൈ​ന​യു​മാ​യു​ള്ള ഈ ​സം​ഘ​ർ​ഷ​ത്തി​ൽ അ​ദ്ദേ​ഹം ഒ​ട്ടും സ​ന്തു​ഷ്ട​ന​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര ച​ർ​ച്ച​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.