ബെവ്ക്യൂ ആപ്പ് അഴിമതി; വിജിലന്‍സ് അന്വേഷണം വേണം: രമേശ്‌ ചെന്നിത്തല

single-img
29 May 2020

ഓൺ ലൈൻ മദ്യ വില്പനയ്ക്കായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പിനെക്കുറിച്ചുള്ള അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ബാറുകാരുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാണ് പ്രധാന ആരോപണം. ബിവ്‌റിജസ് കോര്‍പറേഷന്‍ പൂട്ടേണ്ട നിലയിലായെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, മദ്യം വാങ്ങാന്‍ ആപ്പിലൂടെ ടോക്കണ്‍ നല്‍കുന്നത് ബെവ്ക്യൂ ആപ് തല്‍ക്കാലം തുടരട്ടെയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.