പൃഥ്വിരാജല്ല, ഇത് ജിപി; പുതിയ മേക്ക് ഓവറില്‍ ഗോവിന്ദ് പത്മസൂര്യ

single-img
29 May 2020

ഇതാ ത്തന്‍ മേക്ക് ഓവറില്‍ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. കഴിഞ്ഞ65 ദിവസത്തെ ലോക്ഡൗണിനു ശേഷം ഇപ്പോൾ താടിയും മുടിയുമെല്ലാം വളര്‍ന്ന് പുതിയൊരു ലുക്കിലാണ് ജിപി. ഈ ചിത്രം ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പൃഥ്വിരാജ് ആണെന്ന് തോന്നും.

‘ ഇത്പൃഥ്വിരാജ് ആണെന്നാണ് ഞാനോര്‍ത്തത്, എന്നായിരുന്നു ചിത്രത്തിന്റെ കീഴെ നടി പേളി നല്‍കിയിരിക്കുന്ന കമന്റ്. വന്ന് വന്ന് ഇപ്പോൾ പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. തെലുങ്കിൽ അല്ലു അര്‍ജുന്‍ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന സിനിമ ആയിരുന്നു അവസാനം തിയറ്ററുകളില്‍ എത്തിയ ജിപി ചിത്രം.