`ഒരു പ്രയോജനവുമില്ലാത്ത സാധനം´: കോവിഡ് ചികിത്സയ്ക്ക് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഫ്രാൻസ്

single-img
28 May 2020

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച് ഫ്രാ​ൻ​സ്. മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ച്ച​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന പ​ഠ​നം മു​ൻ​നി​ർ​ത്തി​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തി​ങ്ക​ളാ​ഴ്ച താ​ൽ​ക്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യതിനു പിന്നാലെയാണ് ഫ്രാൻസിൻ്റെ നടപടി. 

ഇ​ത് കോ​വി​ഡി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന​തി​ന് ആ​ധി​കാ​രി​ക​മാ​യ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യി​രു​ന്ന അ​നു​മ​തി ഫ്ര​ഞ്ച് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചത്.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഹൃ​ദ​യ രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന പ​ഠ​ന​ങ്ങ​ളും ഫ്ര​ഞ്ച് സ​ർ​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തി​ന് ആ​ധാ​ര​മാ​യി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള അ​ടി​യ​ന്തി​ര മ​രു​ന്നാ​യി ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ മാ​ർ​ച്ചി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്.