പത്മശാലി വിഭാഗത്തെ കേരളാ സര്‍ക്കാര്‍ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി

single-img
27 May 2020
film industry drug use ak balan

പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയിൽ ശാലിയ, ചാലിയ(ചാലിയൻ) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയതായി മന്ത്രി എ കെ ബാലൻ അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ പരിശോധിച്ചിരുന്നു.

ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ കമ്മീഷൻ ശുപാർശ ചെയ്യുകയുമുണ്ടായി. ഈ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഏകദേശം 400 കുടുംബങ്ങളിലായി 3500 ഓളം അംഗങ്ങൾ ഈ സമുദായത്തിൽ ഉണ്ട്. ഇവർ പരമ്പരാഗതമായി നെയ്ത്ത് തൊഴിൽ ചെയ്തു ഉപജീവനം നടത്തുന്നവരാണ്.