കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുമോ?; മുഖ്യമന്ത്രി പറയുന്നത് ഇങ്ങിനെ

single-img
27 May 2020

കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇപ്പോഴുള്ള സ്ഥിതി​ഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കുന്ന സാഹചര്യം വന്നാല്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ലോക്ക് ഡൗൺ കൂടുതല്‍ ഇളവുകള്‍ വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇന്നും ഉയർന്നു. നിലവിലെ സ്ഥിതിഗതികൾ കൂടുതല്‍ മെച്ചപ്പെട്ട ശേഷം ഇത് പരിഗണിക്കാം. രാജ്യമാകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം സ്വീകരിച്ച നിലപാടും ഇതാണ്. ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കൽ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസമാകും.”- മുഖ്യമന്ത്രി പറഞ്ഞു.