ഗുജറാത്തിലും മുംബെെയിലും ശമനമില്ലാതെ കോവിഡ്

single-img
27 May 2020

മുംബൈയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്ന് 1002 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 39 പേര്‍ക്ക് കൂടി മരണം സംഭവിച്ചതായി ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മുംബൈ നഗരത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 32791 ആയി ഉയര്‍ന്നു. 1065 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

അതേസമയം മുംബൈ അടക്കം മഹാരാഷ്ട്ര സംസ്ഥാനത്ത് ഇന്ന് 2091 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 97 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54758 ആയി ഉയര്‍ന്നിരിക്കുകയാണ്. 

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 361 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 14829 ആയി. മരണസംഖ്യ 915 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.