രാജ്യത്ത് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടാൻ സാധ്യത; സംസ്ഥാനങ്ങൾക്ക് ഇളവുകൾ അനുവദിക്കാൻ കേന്ദ്ര തീരുമാനം നിർണ്ണായകം

single-img
27 May 2020

കൊവിഡ് വൈറസ് വ്യാപന ഭീതി ഇനിയും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കാൻ സാധ്യത . എന്നാൽ കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക. രാജ്യത്തെസംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കും.

ഇതോടൊപ്പം ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുന്നത്. നിലവിലുള്ള എല്ലാവിധ നിയന്ത്രണങ്ങളും നീക്കുന്നതുവരെ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം നടത്താനാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. സ്‌കൂൾ, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കല്‍ എന്നിവയെ സംബന്ധിച്ച് കേന്ദ്ര തീരുമാനം നിര്‍ണായകമാകും.

വിദേശത്തേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ്കേന്ദ്ര സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ പറയുന്നത്. എന്നാൽ വിവിധ നഗരങ്ങളിലെ മെട്രോ സര്‍വീസ് പുനരാരംഭിച്ചേക്കും. ജനങ്ങൾ കൂടുന്ന ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് അനുമതിയുണ്ടാകില്ല. ഇനിയും കൊവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാതെ വര്‍ദ്ധിക്കുകയാണെങ്കില്‍ ഹോം ക്വാറന്‍റൈന്‍ വര്‍ധിപ്പിക്കാനും മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നിരിക്കുകയാണ്. ഇന്നലെ മുതൽ 24 മണിക്കൂറിനിടെ 6387 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതോടുകൂടി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി ഉയർന്നു.