കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 173

single-img
27 May 2020

കേരളത്തിൽ ഇന്ന് പുതുതായി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസർകോട് – 10, പാലക്കാട്- 8, ആലപ്പുഴ – 7, കൊല്ലം – 4, പത്തനംതിട്ട- 3, വയനാട് – 3. കോഴിക്കോട് – 2, എറണാകുളം,കണ്ണൂര്‍1 എന്നിങ്ങനെയാണ്പോസിറ്റീവ് ആയവരുടെ എണ്ണം. അതേപോലെ വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയി. ഇന്നത്തെ കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുമുഖ്യമന്ത്രി.

സംസ്ഥാനത്തിൽ ഇന്ന് പത്ത് പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി ഉയർന്നു . ഇന്നത്തെ രോഗ ബാധിതരിൽ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. 9 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. തെലങ്കാനയിൽ നിന്നും 1, ഡൽഹി, 3, കർണാടക, ആന്ധ്രാപ്രദേശ് ഓരോരുത്തർ വീതം. സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത് 3 പേര്‍ക്കാണ്. ഇന്ന് പുതുതായി 13 സ്ഥലങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി.