കന്നഡ സിനിമാ- ടെലിവിഷന്‍ താരം മെബീന മൈക്കിള്‍ കാറപകടത്തില്‍ മരിച്ചു

single-img
27 May 2020

കന്നഡ ഭാഷയിലെ പ്രശസ്ത ടെലിവിഷന്‍.-സിനിമാ താരം മെബീന മൈക്കിള്‍ (22) കാറപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ദേവിഹള്ളിയില്‍ നടന്ന അപകടത്തിലായിരുന്നു മരണം സംഭവിച്ചത്. ബംഗളൂരുവില്‍ നിന്നും മടിക്കേരിയി ഭാഗത്തേക്ക് പോകുകയായിരുന്ന നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ സുഹൃത്തുക്കള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവര്‍ അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് മെബീന മോഡലിങ്ങിലേക്കും തുടര്‍ന്ന് സിനിമാ-സീരിയല്‍ രംഗത്തേക്കും കടന്നു വന്നത്.