ബെവ്ക്യൂവിനും വ്യാജ ആപ്പ്; അന്വേഷിക്കുമെന്ന് ഡിജിപി

single-img
27 May 2020

മദ്യം ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാന്‍ സംസ്ഥാന ബെവ്‌കോ പുറത്തിറക്കുന്ന ആപ്പ് എന്ന രീതിയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിപ്പിച്ച സംഭവം ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരത്തില്‍ വ്യാജ ആപ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെവ്ക്യൂവിന്റെ ഒറിജിനല്‍ ആപ്പ് പ്ലേസ്റ്റോറില്‍ വരുന്നതിന് മുന്‍പ് തന്നെ വ്യാജ ആപ്പ് വ്യാപകമായി പ്രചരിക്കുകയായിരുന്നു. ബെവ്ക്യൂ-ബെവ്‌കോ ഓണ്‍ലൈന്‍ ബുക്കിംഗ് ഗൈഡ് എന്ന പേരില്‍ വന്ന ഈ ആപ്പ് അമ്പതിനായിരത്തിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. പലര്‍ക്കും ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷമാണ് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് വ്യാജമാണെന്ന് മനസിലായത്.