ബംഗാളില്‍ കൊറോണ പടരുന്നത് മഹാരാഷ്ട്രയില്‍ നിന്നുള്ള ‘പ്രത്യേക ട്രെയിന്‍’ സര്‍വീസുകള്‍ വഴി: മമത ബാനര്‍ജി

single-img
27 May 2020

മഹാരാഷ്ട്രയിൽ നിന്നും കുടിയേറ്റ തൊഴിലാളികളെ തിരികെ പശ്ചിമ ബംഗാളിലേക്ക് എത്തിക്കാനുള്ള പ്രത്യേക ട്രെയിൻ സര്‍വീസുകള്‍ വഴിയാണ് സംസ്ഥാനത്താകെ കൊറോണ വൈറസ് പടരുന്നതെന്ന് ബംഗാള്‍ മുഖമന്ത്രി മമത ബാനര്‍ജി. രണ്ട് സംസ്ഥാനങ്ങളിലും ഇതുവഴി രാഷ്ട്രീയ കളി നടക്കുന്നുണ്ടെന്നും അതിൽ പ്രധാനമന്ത്രിയുടെ ഇടപാടുണ്ടെന്നും മമത ആരോപിക്കുന്നു.

ഇതേവരെ ഏകദേശം 225 ഓളം ട്രെയിന്‍ സര്‍വീസുകളാണ് രാജ്യത്തിന്റെ വിവിധിടങ്ങളി നിന്ന് ബംഗാളിലേക്ക് എത്തേണ്ടിയിരിക്കുന്നത്. അവയിൽ 41 എണ്ണം മഹാരാഷ്ട്രയിൽ നിന്നാണ്. ഇതുവരെ 19 ട്രെയിനുകളാണ് സംസ്ഥാനത്ത് എത്തിയത്. പക്ഷെ സംസ്ഥാനത്ത് ഒരു പരിധിയിധികം ആളുകള്‍ എത്തുന്നതോടെ രോഗ ബാധ പടരുമെന്ന ആശങ്ക ഉയരുകയാണ്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് റെയില്‍വേ മന്ത്രാലയം ഇങ്ങനെ ചെയ്യുന്നതെന്ന് തനിക്ക് അറിയില്ല എന്നും മമത പറയുന്നു.