മനുഷ്യൻ ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള വൈറസുകള്‍ ഒരു മഞ്ഞു മലയുടെ അറ്റത്തിന് തുല്യം; മുന്നറിയിപ്പുമായി സയൻസ് ലോകത്തെ ‘ബാറ്റ് വുമണ്‍’

single-img
26 May 2020

മനുഷ്യർ നിലവിൽ കണ്ടു പിടിച്ചിരിക്കുന്ന വൈറസുകള്‍ ഒരു മഞ്ഞു മലയുടെ അറ്റത്തിന് തുല്യമാണ് എന്നും മനുഷ്യരെ ഭാവിയിൽ കാത്തിരിക്കുന്ന മഹാമാരികള്‍ക്കെതിരെ പൊരുതാന്‍ ആഗോളസഹകരണം ആവശ്യമാണെന്നും ശാസ്ത്രം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് ഖേദകരമാണെന്നും ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഷി സെന്‍ഗ്ലി പറയുന്നു.

ശാസ്ത്ര ലോകത്തിൽ ബാറ്റ് വുമണ്‍ എന്ന പേരിൽ അറിയപ്പെടുന്ന ഷി സെന്‍ഗ്ലി വവ്വാലുകളെ പിടിച്ച് അവ പരത്തുന്ന വിവിധ കൊറോണ വൈറസുകളെ പറ്റി പഠനം നടത്തുന്നത് വഴിയാണ് ശ്രദ്ധേയയായത്. ‘ഇനിയുള്ള കാലം വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ പ്രതിരോധിക്കണമെങ്കില്‍ പ്രകൃതിയിലെ വന്യമൃഗങ്ങളില്‍ നിന്നും വരുന്ന അജ്ഞാത വൈറസുകളെക്കുറിച്ച് മനസ്സിലാക്കാനും മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാനുമാവണം,’ – അവർ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന ആരോപണത്തെ ഇവര്‍ മുൻപേ തന്നെ നിഷേധിച്ചിരുന്നു. താന്‍ ചൈനയിലെ ലാബിൽ പഠനം നടത്തി വന്ന വൈറസും ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരുക്കുന്ന കൊറോണ വൈറസുകളുടെ ജെനിറ്റിക് കോഡും വ്യത്യസ്തമാണെന്ന് ഇവര്‍ ആ സമയം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.