മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; വയനാട്ടില്‍ ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

single-img
26 May 2020

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സര്‍ക്കസ് കലാകാരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം അന്‍സാരി(26)യാണ് അറസ്റ്റിലായത്. ഇയാൾ മാനന്തവാടിയില്‍ തമ്പടിച്ചിരിക്കുന്ന സര്‍ക്കസ് സംഘത്തിലെ അംഗമാണ്.

ഇന്ന് രാവിലെയായിരുന്നു മാനന്തവാടി നഗരത്തില്‍ മൂന്നര വയസ്സുകാരിക്ക് നേരേ പീഡനമുണ്ടായത്. കുട്ടിയുടെ രക്ഷിതാക്കള്‍ ഉടന്‍ തന്നെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് മാനന്തവാടി സി ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.