അനുസരണക്കേട് കാണിച്ച പിഞ്ചു കുട്ടികളെ ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി പിതാവ്

single-img
26 May 2020

അനുസരണക്കേട് കാണിച്ച പിഞ്ചു കുട്ടികളെ ഇഷ്ടികയ്ക്ക് ഇടിച്ചു കൊലപ്പെടുത്തി പിതാവ്. ഉത്തര്‍ പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. 

അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് കൊലപ്പെടുത്തിയത്. രാത്രിയില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കളിനിര്‍ത്താന്‍ പിതാവ് ജയ്‌നുള്‍ അബ്ദീന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ പിതാവ് കോപാകുലനാകുകയായിരുന്നു. 

തുടർന്ന് ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു. അമിത മദ്യപാനത്തിന് അടിമയായിരുന്ന ജയ്‌നുള്‍ അബ്ദീനില്‍ നിന്നും ഭാര്യ രണ്ടു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. 

കുട്ടികളുമൊത്ത് വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. വൈകാതെ മറ്റൊരു വിവാഹം കഴിക്കാനുള്ള ആലോചനയിലുമായിരുന്നു.