ഒരു കൊല മറയ്ക്കാൻ നടത്തിയത് ഒൻപത് കൊലകൾ: തെ​ലുങ്കാ​ന കൂട്ടക്കൊലക്കേസിലെ പ്രതി പിടിയിൽ

single-img
26 May 2020

തെ​ലുങ്കാ​ന കൂട്ടക്കൊലക്കേസിലെ പ്രതി പിടിയിലായി. തെ​ലുങ്കാ​ന​യി​ലെ വാ​റം​ഗ​ല്‍ ജി​ല്ല​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​രെ​യു​ള്‍​പ്പ​ടെ ഒ​ന്‍​പ​തു പേ​രെ കി​ണ​റ്റി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാണ് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. സ​ഞ്ജീ​വ് കു​മാ​ര്‍(24) എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞ മാ​ര്‍​ച്ചി​ല്‍ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​റ​ച്ചു വ​യ്ക്കു​വാ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഉ​റ​ക്ക ഗു​ളി​ക ഭ​ക്ഷ​ണ​ത്തി​ല്‍ ഇ​ട്ടു ന​ല്‍​കി​യ​തി​നു ശേ​ഷം ഒ​ന്‍​പ​തു പേ​രെ​യും കി​ണ​റ്റി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാണ് പ്രതി വെളിപ്പെടുത്തിയത്. 

പ്ര​തി കുറ്റം സ​മ്മ​തി​ച്ച​താ​യി വാ​റം​ഗ​ല്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​ര​വീ​ന്ദ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.മ​ഖ്‌​സൂ​ദ്, ഭാ​ര്യ മ​ക​ള്‍ ബു​ഷ്‌​റ, ര​ണ്ട് ആ​ണ്‍ മ​ക്ക​ള്‍, ബു​ഷ്‌​റ​യു​ടെ കു​ട്ടി എ​ന്നി​വ​രെ​യും ബി​ഹാ​ര്‍, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.