കേരളത്തിൽ ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായത് 10 പേര്‍ക്ക്

single-img
26 May 2020

കേരളത്തിൽ ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയിലിരുന്ന
10 പേര്‍ക്ക് രോഗം ഭേദമായതായും കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.

പാലക്കാട് – 29, കണ്ണൂർ- 8, കോട്ടയം- ആറ്, മലപ്പുറം എറണാകുളം – അഞ്ച് വീതം, തൃശ്ശൂർ കൊല്ലം- നാല് വീതം, കാസർകോട് ആലപ്പുഴ – മൂന്ന് വീതവുമാണ് ഇന്ന് രോഗം പോസിറ്റീവ് ആയവരുടെ എണ്ണം. ഇവരിൽ 27 പേർ വിദേശത്ത് നിന്ന് വന്നതാണ്. തമിഴ്നാട് – ഒൻപത്, മഹാരാഷ്ട്ര – 15, ഗുജറാത്ത് – അഞ്ച്, കർണാടക – രണ്ട്, പോണ്ടിച്ചേരി, ദില്ലി – ഒന്ന് വീതം. പിന്നെ സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.

സംസ്ഥാനത്താകെ 963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ള 104333 ആളുകളിൽ 103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. ബാക്കിയുള്ള 808 പേർ ആശുപത്രികളിലുമാണ്. പുതിയതായി ഒൻപത് ഹോട്ട് സ്പോട്ടുകൾ കൂടി ലിസ്റ്റ് ചെയ്യപ്പെട്ടു.